Posted On
date_range Updated On
date_range പെരുന്നാൾ നമസ്കാരം രാവിലെ 5.15ന്; ഈദ് ആശംസയുമായി ഖത്തർ അമീർ
ദോഹ: ബലി പെരുന്നാളിനോടനുബന്ധിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അറബ്, ഇസ്ലാമിക രാഷ്ട്ര നേതാക്കൾക്കും ഭരണാധികാരികൾക്കും ആശംസയറിയിച്ചു. വിവിധ രാഷ്ട്രനേതാക്കളിൽ നിന്നുള്ള ഈദ് ആശംസ അമീർ സ്വീകരിക്കുകയും ചെയ്തു.
അൽവജ്ബ പാലസിൽ വെള്ളിയാഴ്ച രാവിലെ നടക്കുന്ന പെരുന്നാൾ നമസ്കാരത്തിൽ അമീർ പങ്കെടുക്കും. രാജകുടുംബാംഗങ്ങളും പ്രാർഥനയിൽ പങ്കുചേരും. അമീരി ദിവാൻ എല്ലാവർക്കും ഈദ് ആശംസ നേർന്നു. വെള്ളിയാഴ്ച രാവിലെ 5.15നാണ് തെരഞ്ഞെടുത്ത പള്ളികളിലും ഈദ്ഗാഹുകളിലുമായി പെരുന്നാൾ നമസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.