പള്ളികളിൽ പെരുന്നാൾ നമസ്​കാരമില്ല

ദോഹ: കോവിഡ്–19 പശ്ചാത്തലത്തിൽ ഈദുൽ ഫിത്വ്​ർ പ്രാർഥനക്ക് ഇമാം മുഹമ്മദ് ബിൻ അബ്​ദിൽ വഹാബ് പള്ളിയിൽ ഇത്തവണ 40 പേർ മാത്രമേ പങ്കെടുക്കൂവെന്ന് ഔഖാഫ് ഇസ്​ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. പള്ളിയിലെ ഇമാം, മുഅദ്ദിൻ, പള്ളി പരിപാലന ജീവനക്കാർ എന്നിവരാകും പങ്കെടുക്കുക. മറ്റ്​ പള്ളികൾ അടച്ചിടുന്നത്​ തുടരും. വിശ്വാസികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് രാജ്യത്തെ പള്ളികളിലെ ജുമുഅ, അഞ്ച് നേരത്തെ ജമാഅത്ത് നമസ്​കാരങ്ങൾ എന്നിവ റദ്ദാക്കിയത് തുടരും. 

സ്​ഥിതിഗതികൾ ശാന്തമാകുന്നത് വരെയും ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങുന്നത് വരെയും ഇത് തുടരും. ചെറിയ പെരുന്നാൾ നമസ്​കാരങ്ങൾക്കും ഈ നിർദേശം ബാധകമാണ്​. ഇമാം മുഹമ്മദ് ബിൻ അബ്​ദിൽ വഹാബ് പള്ളിയിലെ ജുമുഅ, പെരുന്നാൾ നമസ്​കാരങ്ങൾ ഔദ്യോഗിക ടെലിവിഷൻ ചാനൽ, റേഡിയോ എന്നിവ വഴി പൊതുജനങ്ങളിലേക്ക് എത്തിക്കും. പകർച്ചവ്യാധി നിയന്ത്രണ വിധേയമാകുന്നതോടെ പള്ളികൾ പ്രാർഥനക്കായി വിശ്വാസികൾക്ക് തുറന്നുകൊടുക്കും.

Tags:    
News Summary - eid-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.