റഹ്മ ഖത്തർ കൂട്ടായ്മ ഭാരവാഹികളും അംഗങ്ങളും
Posted On
date_range Updated On
date_range ബലിപെരുന്നാൾ സംഗമവും ജനറൽ ബോഡിയും
ദോഹ: ഒമ്പതുകണ്ടം മഹല്ല് കൂട്ടായ്മയായ റഹ്മ ഖത്തർ ബലിപെരുന്നാൾ സംഗമവും ജനറൽ ബോഡിയും ചേർന്നു. ടേസ്റ്റി വേ റസ്റ്റാറന്റിൽ ഐ.സി.എസ് ഖത്തർ ചാപ്റ്റർ ഉപദേശക സമിതി ചെയർമാൻ പി.വി. മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. റഹ്മ ഖത്തർ വൈസ് പ്രസിഡന്റ് ഖാലിദ് സി.കെ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഫിർദൗസ് സി.ടി സ്വാഗതം പറഞ്ഞു. സമദ് കെ.വി പെരുന്നാൾ പ്രഭാഷണം നടത്തി.
റഹ്മ ഖത്തറിന്റെ പുതിയ അധ്യക്ഷനായി ഖാലിദ് സി.കെയും ജനറൽ സെക്രട്ടറിയായി ഫിർദൗസ് സി.ടിയും ട്രഷററായി റഹിം കെ.കെയും ചുമതലയേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.