Posted On
date_range Updated On
date_range ബുധനാഴ്ച മുതൽ ഈദ് അവധി
ദോഹ: ഖത്തറിലെ ഈദുൽ ഫിത്തർ പൊതുഅവധികൾ പ്രഖ്യാപിച്ച് അമീരി ദിവാൻ. ഏപ്രിൽ 19 മുതൽ 27 വരെയാണ് മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിവയുടെ പെരുന്നാൾ അവധികൾ. നീണ്ട അവധിയും വാരാന്ത്യ അവധിയും കഴിഞ്ഞ് ഏപ്രിൽ 30 ഞായറാഴ്ചയാണ് പ്രവൃത്തി ദിനം ആരംഭിക്കുന്നത്. ചുരുക്കത്തിൽ 11 ദിവസമാണ് സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പെരുന്നാൾ അവധി ലഭിക്കുന്നത്. രാജ്യത്തെ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പെരുന്നാൾ അവധി സംബന്ധിച്ച് ഖത്തർ സെൻട്രൽബാങ്ക് പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.