ദോഹ: ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഖത്തറിന്റെ ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കി മൂന്ന് നാൾ ആകർഷകമായ വെടിക്കെട്ട് പ്രദർശനം ഒരുങ്ങുന്നു. മേയ് 27, 28, 29 തീയതികളിൽ കതാറ കൾച്ചറൽ വില്ലേജിൽ വെടിക്കെട്ട് നടക്കുമെന്ന് ഖത്തർ കലണ്ടർ അറിയിച്ചു.
സ്വദേശികളെയും താമസക്കാരെയും സന്ദർശകരെയും ആകർഷിക്കുന്ന വെടിക്കെട്ട് പ്രദർശനം, രാജ്യത്തെ ഈദ് ആഘോഷങ്ങളുടെ പ്രധാനപ്പെട്ട ആകർഷണങ്ങളിലൊന്നാണ്.
കതാറ കൾച്ചറൽ വില്ലേജിൽ ഒരുക്കുന്ന ആകാശവിസ്മയ കാഴ്ചകൾക്ക് പുറമേ രാജ്യത്തുടനീളം വിപുലമായ ആഘോഷ പരിപാടികളാണ് ഇത്തവണ ഒരുങ്ങുന്നത്. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ (ഡി.ഇ.സി.സി), പേൾ ഖത്തർ, ഗെവാൻ ഐലൻഡ്, സെൻട്രോ ഖത്തർ എന്നിവിടങ്ങളിലെല്ലാം വൈവിധ്യമാർന്ന വിനോദ പരിപാടികൾ നടക്കും.
രാജ്യവ്യാപകമായി നടക്കുന്ന ഈദ് ആഘോഷങ്ങളുടെ ഭാഗമായി വിവിധ വേദികളിൽ ലൈവ് പെർഫോമൻസ്, സർക്കസ് ഷോകൾ, മ്യൂസിക്, സ്റ്റേജ് ഷോ എന്നിവയും പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.