ദോഹ: ഫലസ്തീനിലെ വിദ്യാർഥികൾക്ക് സ്കോളർഷിപ് പദ്ധതിയുമായി ഖത്തർ ഫൗണ്ടേഷെൻറ നേതൃത്വത്തിലുള്ള 'എജുക്കേഷൻ എബൗ ഓൾ'. അബുദിസ് അല്‍ ഖുദ്സ് േബാര്‍ഡ് കോളജ് ഫോര്‍ ആര്‍ട്ട്സ് ആൻഡ് സയന്‍സുമായി ചേർന്നാണ് സ്കോളര്‍ഷിപ് പ്രോഗ്രാമിന് സഹകരണ കരാര്‍ ഒപ്പുവെച്ചത്. ഖത്തര്‍ ഫണ്ട് ഫോര്‍ െഡവലപ്മെൻറിനെ പിന്തുണയോടെയാണ് പരിപാടി നടപ്പാക്കുക. പിന്നാക്കം നില്ക്കുന്ന യുവാക്കള്‍ക്കും ഇന്സർവിസ് അധ്യാപകര്‍ക്കും സ്കോളര്‍ഷിപ് നൽകും. ഈ വര്‍ഷം ആരംഭിക്കുന്ന സ്കോളര്‍ഷിപ് പരിപാടി എട്ടു വര്‍ഷത്തിനകം 339 പേര്‍ക്കാണ് നൽകുക.
കോണ്‍ഫറന്‍സുകള്‍, വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങി വിവിധ പരിപാടികളില്‍ പങ്കെടുക്കാനും ഖത്തരി വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സംഘടനകളുമായും പ്രവര്‍ത്തിക്കാനുള്ള അവസരങ്ങളും പ്രോഗ്രാമിലൂടെ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കും. സ്കോളര്‍ഷിപ് പദ്ധതിക്കുകീഴില്‍ വിദ്യാര്‍ഥികള്‍ക്ക് വിദേശത്ത് പഠിക്കാനുള്ള അവസരവും ലഭിക്കും.
അല്‍ഖുദ്സ് കോളജിലെ ടീച്ചിങ് പ്രോഗ്രാമിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭൂരിപക്ഷം സ്കോളര്‍ഷിപ്പുകളും നൽകുക. നാച്ചുറല്‍ സയന്‍സസ്, സോഷ്യല്‍ സയന്‍സസ്, ഹ്യുമാനിറ്റീസ്, പ്രാക്ടിസ് ആര്‍ട്സ് എന്നിവയില്‍ ഇരട്ട ബിരുദങ്ങള്‍ സ്കോളര്‍ഷിപ്പില്‍ ഉള്‍പ്പെടുന്നു.
എല്ലാ മനുഷ്യാവകാശങ്ങളെയും പിന്തുണക്കുന്നതാണ് വിദ്യാഭ്യാസമെന്ന് എജുക്കേഷന്‍ എബൗ ആള് അല്‍ ഫഖൂറ പ്രോഗ്രാം ഡയറക്ടര്‍ തലാല്‍ അല്‍ ഹോതാല് പറഞ്ഞു. ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിെൻറ സമയത്ത് വിദ്യാഭ്യാസം യുവാക്കള്‍ക്ക് ഭാവി സൃഷ്ടിക്കാനും മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കാനും പ്രത്യാശ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ലോകബാങ്കിെൻറ േഡറ്റ പ്രകാരം വെസ്റ്റ് ബാങ്കിലെ മികച്ച വിദ്യാഭ്യാസമുള്ളവരില്‍ 32 ശതമാനത്തിലധികം പേര് തൊഴിലില്ലാത്തവരാണ്. ഫലസ്തീനിലെ വിദ്യാഭ്യാസ വികസനം ദാരിദ്ര്യം കുറക്കുന്നതിനും സാമ്പത്തിക വളര്‍ച്ച സൃഷ്ടിക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും കാരണമാകും. സ്കോളര്‍ഷിപ് പ്രോഗ്രാം ഏഴ് രാജ്യങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനകം 7,000 യുവാക്കള്‍ക്ക് പോസ്റ്റ് സെക്കന്‍ഡറി, ബിരുദ സ്കോളര്‍ഷിപ് സഹായം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.