Posted On
date_range Updated On
date_range ഭൂകമ്പത്തിനിരയായവരെ സഹായിക്കാം
ദോഹ: തുർക്കിയ, സിറിയ എന്നിവിടങ്ങളിൽ നടന്ന ഭൂകമ്പത്തിനിരയായവരെ സഹായിക്കാൻ ഖത്തർ ചാരിറ്റിയുമായി സഹകരിച്ച് സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) അവസരം ഒരുക്കുന്നു. ഫെബ്രുവരി 15ന് വൈകീട്ട് മൂന്നുമണി മുതൽ എട്ടുമണി വരെ മൻസൂറയിലെ സി.ഐ.സി ഹാളിൽ ഖത്തർ ചാരിറ്റിയുടെ കലക്ഷൻ ബോക്സുകൾ സജ്ജമായിരിക്കും. ഭൂകമ്പബാധിതരെ സഹായിക്കുന്നതിന് എല്ലാ മലയാളികളും മുന്നോട്ടുവരണമെന്ന് സി.ഐ.സി പ്രസിഡന്റ് ടി.കെ. ഖാസിം ആഹ്വാനം ചെയ്തു. കൂടുതൽ വിവരങ്ങൾക്ക്: 55313153.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.