വീശിയടിച്ച് പൊടിക്കാറ്റ്

ദോഹ: കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്ത് ഉൾപ്പെടെ ഗൾഫ് മേഖലയിൽ വീശിയടിച്ച പൊടിക്കാറ്റ് ചൊവ്വാഴ്ച പുലർച്ചെയും രാവിലെയുമായി ഖത്തറിലും ജനജീവിതം ദുസ്സഹമാക്കി. കാലാവസ്ഥ വിഭാഗം നേരത്തെ നൽകിയ മുന്നറിയിപ്പ് ശരിവെക്കും വിധമായിരുന്നു കഴിഞ്ഞ രാത്രിയിലും പകലിലും അന്തരീക്ഷം.ആകാശമാകെ ചുവപ്പുനിറത്തിലാക്കി, മൂടിക്കെട്ടിയെത്തിയ കാലാവസ്ഥയിൽ വാഹന ഗതാഗതമാകെ ബുദ്ധിമുട്ടിലായി. ചൊവ്വാഴ്ച ദൃശ്യപരത രാജ്യത്തിന്‍റെ പലഭാഗങ്ങളിലും രണ്ട് കിലോമീറ്ററിലും കുറഞ്ഞതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ കാറ്റ് 12 മുതൽ 22 നോട്ടിക്കൽ മൈൽ വേഗത്തില്‍ വീശുമെന്നും ചില സമയങ്ങളില്‍ 32 നോട്ട് വരെ കാറ്റ്...

ദോഹ: കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്ത് ഉൾപ്പെടെ ഗൾഫ് മേഖലയിൽ വീശിയടിച്ച പൊടിക്കാറ്റ് ചൊവ്വാഴ്ച പുലർച്ചെയും രാവിലെയുമായി ഖത്തറിലും ജനജീവിതം ദുസ്സഹമാക്കി. കാലാവസ്ഥ വിഭാഗം നേരത്തെ നൽകിയ മുന്നറിയിപ്പ് ശരിവെക്കും വിധമായിരുന്നു കഴിഞ്ഞ രാത്രിയിലും പകലിലും അന്തരീക്ഷം.

ആകാശമാകെ ചുവപ്പുനിറത്തിലാക്കി, മൂടിക്കെട്ടിയെത്തിയ കാലാവസ്ഥയിൽ വാഹന ഗതാഗതമാകെ ബുദ്ധിമുട്ടിലായി. ചൊവ്വാഴ്ച ദൃശ്യപരത രാജ്യത്തിന്‍റെ പലഭാഗങ്ങളിലും രണ്ട് കിലോമീറ്ററിലും കുറഞ്ഞതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ കാറ്റ് 12 മുതൽ 22 നോട്ടിക്കൽ മൈൽ വേഗത്തില്‍ വീശുമെന്നും ചില സമയങ്ങളില്‍ 32 നോട്ട് വരെ കാറ്റ് വീശുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. കടല്‍തീരത്ത് പൊടി നിറഞ്ഞ അന്തരീക്ഷമായിരിക്കും രൂപപ്പെടുക. ചൊവ്വാഴ്ച രാവിലെ, ദോഹ കോർണിഷിൽ വാഹനാപകടം ഗതാഗതക്കുരുക്കിന് ഇടയാക്കിയതായി ട്രാഫിക് വിഭാഗം അറിയിച്ചു.

റാസ് അബു അബൂദ് ഇന്റര്‍സെക്ഷനില്‍ നിന്ന് വരുന്ന പാതയിലെ അപകടമാണ് മേഖലയിൽ നീണ്ട ഗതാഗതക്കുരുക്കിന് വഴിവെച്ചത്. റോഡ് സുരക്ഷ ഉറപ്പാക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധയോടെയും വേഗം കുറച്ചും വാഹനമോടിക്കാന്‍ ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി. പൊടിക്കാറ്റ് വീശുന്നത് സംബന്ധിച്ച് ട്രാഫിക് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ വിവിധ റോഡുകളിലെ സൂചന ബോർഡുകളിൽ ഡ്രൈവർമാർക്കും യാത്രക്കാർക്കും ആവർത്തിച്ച് നിർദേശങ്ങളും നൽകുന്നുണ്ട്. 


ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക

പൊ​ടി​ക്കാ​റ്റ്​ വീ​ശു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ആ​രോ​ഗ്യ സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. ആ​സ്ത്മ പോ​ലു​ള്ള ശ്വാ​സ​സം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ള്ള​വ​രും ഗു​രു​ത​ര രോ​ഗ​ബാ​ധി​ത​രും പൊ​ടി​ക്കാ​റ്റ്​ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ പു​റ​ത്തി​റ​ങ്ങ​രു​ത്. അ​ടു​ത്തി​ടെ ക​ണ്ണ്, മു​ക്ക്​ ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​രാ​യ​വ​ർ പൊ​ടി നേ​രി​ട്ട്​ ഏ​ൽ​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക. മു​ഖം ഇ​ട​ക്കി​ടെ ക​ഴു​കു​ന്ന​തി​ലൂ​ടെ പൊ​ടി ക​ണ്ണി​ലും ശ്വാ​സ​കോ​ശ​ത്തി​ലും ക​ട​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കാം. പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ മൂ​ക്കും വാ​യും മ​റ​യു​ന്ന വി​ധ​ത്തി​ൽ മാ​സ്ക്​ ധ​രി​ക്കു​ക. ഇ​ട​ക്കി​ടെ മാ​സ്ക്​ മാ​റ്റാ​നും ശ്ര​ദ്ധി​ക്കു​ക. സ​ൺ​ഗ്ലാ​സ്​ ധ​രി​ക്കു​ക.

യാ​ത്ര​ചെ​യ്യു​മ്പോ​ൾ വാ​ഹ​ന​ത്തി​ന്‍റെ ഗ്ലാ​സ്​ എ​പ്പോ​ഴും ഉ​യ​ർ​ത്തി​യ​താ​യി ഉ​റ​പ്പാ​ക്കു​ക. ശ്വാ​സ ത​ട​സ്സം ഉ​ൾ​പ്പെ​ടെ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​മ്പോ​ൾ ചി​കി​ത്സ തേ​ടു​ക.

Tags:    
News Summary - Dust blowing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.