ദോഹ: ഖത്തറിലെ റോഡുകൾക്കും പൊതുസ്ഥലങ്ങൾക്കും പുതുമോടി പകരുന്നതിനായി സൂപ്പർവൈസ റി കമ്മിറ്റിയുടെ നിർദേശപ്രകാരമുള്ള പദ്ധതി പ്രവൃത്തികൾക്ക് തുടക്കമായി. രാജ്യത്ത ് എത്തുന്ന വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും വ്യത്യസ്തമായ ടൂറിസം അനുഭവം സമ്മാ നിക്കുന്നതിനായി റാസ് ബു അബൂദ് ബീച്ചിനെ ഒരുക്കിയെടുക്കുന്ന പ്രവൃത്തികൾക്കാണ് തുട ക്കം കുറിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) റാ സ് ബു അബൂദ് ബീച്ച് വികസന പദ്ധതിയുടെ ആദ്യ പാക്കേജ് നടപ്പാക്കി തുടങ്ങി.
എല്ലാവിഭാഗം ആളുകൾക്കും സന്ദർശകർക്കും വിനോദം പകരുന്നതിനുള്ള മികവിെൻറ കേന്ദ്രമാക്കി റാസ് ബു അബൂദ് ബീച്ചിനെ മാറ്റുകയാണ് ലക്ഷ്യം. ഒപ്പം ബീച്ചിലേക്കും റാസ് ബു അബൂദ് സ്റ്റേഡിയത്തിലേക്കുമുള്ള റോഡുകളും വികസിപ്പിക്കും. പദ്ധതിയുടെ ആദ്യ പാക്കേജിെൻറ പൂർത്തീകരണം 2020 രണ്ടാം പാദത്തിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ഖത്തറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാകാൻ യോഗ്യമായ ഒരു പ്രത്യേക പ്രദേശത്താണ് റാസ് ബു അബൂദ് ബീച്ച് സ്ഥിതി ചെയ്യുന്നത്.
ബീച്ചിനെ വിനോദസഞ്ചാര, കുടുംബലക്ഷ്യസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. ഖത്തറിലെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും പ്രത്യേകിച്ചും ചുറ്റുമുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സേവനം നൽകുന്നതിനായി 2.2 കിലോമീറ്റർ ദൈർഘ്യത്തിൽ 2,60,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പദ്ധതി തയാറാക്കുന്നത് - സൂപ്പർവൈസറി കമ്മിറ്റി പ്രോജക്ട് ഡിസൈൻ മാനേജർ എൻജിനീയർ ജാസ്മിൻ അൽ ശൈഖ് പറഞ്ഞു, നീന്തൽ, വിശ്രമം, കായിക പ്രവർത്തനങ്ങൾ എന്നിവക്കായി പ്രത്യേക സംവിധാനങ്ങളൊരുക്കും.
ബീച്ച് സന്ദർശകർക്ക് വ്യായാമം, ജോഗ്, സൈക്കിൾ എന്നിവ എളുപ്പമാക്കുന്നതിന് ബൈക്ക് റാക്കുകൾ നിർമിക്കുന്നതിനുപുറമെ 2.2 കിലോമീറ്റർ നീളമുള്ള കാൽനടയാത്രയും സൈക്ലിങ് പാതയും പദ്ധതിയിലുൾപ്പെടുത്തും. ആരോഗ്യകരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ബീച്ചിലെ കാഴ്ച മനോഹരമാക്കുന്നതിനും 11,500 ചതുരശ്ര മീറ്റർ ലാൻഡ്സ്കേപ്പിങ് ഒരുക്കുന്നുണ്ട്. ഒപ്പം, 500ൽപരം മരങ്ങളും പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിക്കും.
റസ്റ്റാറൻറുകൾ, കഫേകൾ, ടോയ്ലറ്റുകൾ തുടങ്ങി നാലു വ്യത്യസ്ത മേഖലകളിൽ കെട്ടിടങ്ങളും സേവന ബൂത്തുകളും ബീച്ച് പരിസരത്ത് സജ്ജീകരിക്കും.
സന്ദർശകർക്ക് ഇരിക്കാനുള്ള സ്ഥലങ്ങൾ, കുടകൾ, ബീച്ച് ഷവറുകൾ എന്നിവ നൽകുന്നതിനുപുറമെ, കടൽത്തീരത്ത് സുരക്ഷ വർധിപ്പിക്കുന്നതിന് നിരീക്ഷണ കാമറകളും വൈ ഫൈ ഉപകരണങ്ങളും ഉൾപ്പെട്ട ഹൈടെക് ലൈറ്റിങ് ശൃംഖലയും നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.