ദോഹ: ദോഹയിലെ സൂഖ് വാഖിഫിൽ പുരോഗമിക്കുന്ന 11ാമത് പ്രാദേശിക ഈത്തപ്പഴ മേളയിൽ വൻ ജനപങ്കാളിത്തം. കഴിഞ്ഞദിവസം മുനിസിപ്പാലിറ്റി മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം മേള ആരംഭിച്ചതിനു ശേഷം ഇതുവരെ 1.53 ലക്ഷം കിലോ ഈത്തപ്പഴങ്ങളാണ് വിറ്റഴിച്ചത്. ഏകദേശം 75,000-ത്തോളം പേരാണ് ഇതുവരെ മേള സന്ദർശിച്ചത്. വെള്ളി, ശനി തുടങ്ങിയ വാരാന്ത്യ അവധി ദിനങ്ങളിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. പ്രവാസി മലയാളികൾ അടക്കം സ്വദേശികളും താമസക്കാരും കുടുംബസമേതം മേള സന്ദർശിക്കാനെത്തുന്നുണ്ട്. വിവിധ ഇനം ഈത്തപ്പഴ ശേഖരവും വൈവിധ്യമാർന്ന ഈത്തപ്പഴ ഉൽപന്നങ്ങളും ഒരുക്കിയിട്ടുണ്ടെന്നും, ഇവ വാങ്ങുന്നതിനൊപ്പം രുചിച്ചു നോക്കാൻ കൂടി അവസരമുള്ളത് വേറിട്ട അനുഭവമാണെന്നും മേളയിലെത്തിയ സന്ദർശകർ പങ്കുവെച്ചു.
തദ്ദേശീയമായി ഉൽപാദിപ്പിച്ച മികച്ച ഇനം ഈത്തപ്പഴങ്ങളാണ് മേളയിൽ ലഭ്യമാക്കിയിരിക്കുന്നത്. ഖലാസ് (64,810 കിലോ), ഷിഷി (30,691 കിലോ), ഖനൈസി (29,158 കിലോ), ബർഹി (17,513 കിലോ), മറ്റ് ഇനങ്ങൾ (11,131 കിലോ) എന്നിങ്ങനെയാണ് വിവിധ ഈത്തപ്പഴ ഇനങ്ങൾ വിറ്റഴിച്ചത്. സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ നടക്കുന്ന മേള തിങ്കളാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.