ദോഹ: ഖത്തറിെൻറ മേൽനോട്ടത്തിൽ ഫലസ്തീനിലെ ഗസ്സ മുനമ്പിലെ അർഹരായ കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായ വിതരണം ഞായറാഴ്ച മുതൽ ആരംഭിച്ചു. ഗസ്സ പുനർനിർമാണത്തിനുള്ള ഖത്തർ സമിതി അധ്യക്ഷൻ അംബാസഡർ മുഹമ്മദ് അൽ ഇമാദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തർ ഡെവലപ്മെൻറ് ഫണ്ടുമായി(ക്യു.എഫ്.എഫ്.ഡി)മായി സഹകരിച്ച് അർഹരായ ഒരു ലക്ഷം കുടുംബങ്ങൾക്ക് 100 ഡോളർ വീതമാണ് നൽകുന്നത്.
സാമൂഹിക വികസന മന്ത്രാലയം മേൽനോട്ടം വഹിക്കുന്ന പ്രത്യേക സമിതിയുടെ കീഴിലാണ് സാമ്പത്തിക സഹായ വിതരണം നടക്കുന്നത്. കോവിഡ്-19 പശ്ചാത്തലത്തിൽ ഗുണഭോക്താക്കളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് മതിയായ സുരക്ഷ മുൻകരുതലുകളോടെയായിരിക്കും സഹായം വിതണം ചെയ്യുകയെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഗസ്സക്ക് 360 മില്യൻ ഡോളറിെൻറ സാമ്പത്തിക സഹായം നൽകാൻ അടുത്തിടെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉത്തരവിട്ടിരുന്നു. 2021 വർഷത്തിലുടനീളമായാണ് ഈ സഹായം ലഭ്യമാക്കുക. ഉപരോധത്താൽ വലയുന്ന ഗസ്സ മുനമ്പിലെ ഫലസ്തീനികൾക്കുള്ള തുടർ സഹായങ്ങളുെടയും പിന്തുണയുടെയും ഭാഗമായാണ്. ഫലസ്തീനിലെ ജീനക്കാർക്ക് ശമ്പളം, അർഹരായ കുടുംബങ്ങൾക്ക് സാമ്പത്തികസഹായം എന്നിവക്കാണ് ഖത്തറിെൻറ സഹായം വിനിയോഗിക്കുക. ഇസ്രായേൽ ക്രൂരതയിൽ സമാനതകളില്ലാത്ത പ്രയാസങ്ങളാണ് ഫലസ്തീൻ നേരിടുന്നത്. ഇത്തരം പ്രയാസങ്ങൾ കുറക്കാനുള്ള നടപടികൾക്കും പണം ഉപയോഗിക്കും.
വൈദ്യുതി ലഭ്യമാക്കാനുള്ള പവർ സ്റ്റേഷനുകളുടെ പ്രവർത്തനത്തിനും തുക വിനിയോഗിക്കും. ആശുപത്രികൾ അടക്കമുള്ള ആരോഗ്യകേന്ദ്രങ്ങൾക്ക് മതിയായ വൈദ്യുതി ലഭിക്കാത്ത സ്ഥിതിയുണ്ട് ഫലസ്തീനിൽ. ഇവയടക്കമുള്ള പ്രയാസങ്ങൾ കുറക്കാനാണ് പവർസ്റ്റേഷനുകളുടെ നടത്തിപ്പിന് പണം നൽകുന്നത്. ഗസ്സയിലെ എല്ലാ പുനർനിർമാണ പ്രവർത്തനങ്ങൾക്കും ഖത്തറിെൻറ നേതൃത്വത്തിലുള്ള ഗസ്സ പുനർനിർമാണ സമിതിയാണ് മേൽനോട്ടം വഹിക്കുന്നത്. ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും അനധികൃത കുടിയേറ്റവും അവസാനിപ്പിക്കുകയും ജറൂസലം ആസ്ഥാനമാക്കി സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്്ട്രം സ്ഥാപിക്കണമെന്നുള്ളതുമാണ് ഫലസ്തീൻ വിഷയത്തിൽ ഖത്തറിെൻറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.