അമീരി ദിവാനിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടിയ നിലയിൽ

എലിസബത്ത് രാജ്ഞിയുടെ നിര്യാണം; അമീർ അനുശോചിച്ചു

ദോഹ: എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അനുശോചിച്ചു. ഖത്തറിന്‍റെ അടുത്ത സുഹൃത്തും വിവേകത്തിന്‍റെയും മിതത്വത്തിന്‍റെയും പ്രതീകവുമായിരുന്നു എലിസബത്ത് രാജ്ഞി. ഖത്തറും ബ്രിട്ടനും തമ്മിലെ ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്താനും സൗഹൃദവും സഹകരണവും കൂടുതൽ ആഴത്തിൽ നിലനിർത്താനും അവർ ശ്രമിച്ചതായും അമീർ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

ചാൾസ് രാജാവ്, രാജകുടുംബം, ബ്രിട്ടീഷ് സർക്കാർ, രാജ്യത്തെ ജനങ്ങൾ എന്നിവരുടെ ദുഃഖത്തിൽ ഖത്തർ ജനതയും പങ്കുചേരുന്നതായി അമീർ അറിയിച്ചു. ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനിയും എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ അനുശോചിച്ചു. ആദരസൂചകമായി മൂന്നു ദിവസം ദേശീയ പതാക താഴ്ത്തിക്കെട്ടി ദുഃഖത്തിൽ പങ്കുചേരും.

Tags:    
News Summary - Death of Queen Elizabeth; Qatar Amir expressed condolences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.