ദോഹ: ദാറുല്‍ഹുദ ഇസ്ലാമിക് സര്‍വകലാശാല 40ാം വാർഷികത്തോടനുബന്ധിച്ച് ഖത്തറിലെ ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്രാജുവേറ്റ് സ്റ്റഡീസുമായി സഹകരിച്ച് നടത്തുന്ന അക്കാദമിക് സെമിനാര്‍ ‘എജൂക്കനിങ് 0.2’ ഡിസംബര്‍ ഏഴിന് നടക്കും. നിരക്ഷരതാ നിർമാര്‍ജനത്തില്‍ വിദ്യാഭ്യാസ മുന്നേറ്റങ്ങളുടെ പങ്ക് എന്ന വിഷയത്തിലായിരിക്കും സെമിനാര്‍ നടക്കുക. ദോഹ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് നടക്കുന്ന സെമിനാർ ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് അബ്ദുല്‍ വഹാബ് അഫന്ധി ഉദ്ഘാടനം ചെയ്യും.
ദാറുല്‍ ഹുദ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീൻ നദ് വി കൂരിയാട് മുഖ്യാതിഥിയാകും. ഡോ. റഫീഖ് ഹുദവി കരിമ്പനക്കൽ, ദോഹ ഇൻസ്റിറ്റ്യൂട്ട് പൊളിറ്റിക്കല്‍ ആന്‍ഡ് ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് അസി. പ്രഫസര്‍ ഡോ. അബ്ദുല്‍ കരീം അമെങ്കായ്, ഡോ. മുഹമ്മദ് ഹുദവി മടപ്പള്ളി എന്നിവർ വിഷയമവതരിപ്പിക്കും. ഖത്തറിലെ വിവിധ മേഖലകളില്‍നിന്നുള്ള ഇരുന്നൂറോളം പ്രതിനിധികള്‍ സെമിനാറിൽ പങ്കെടുക്കും. ഖത്തറിലെ ദാറുല്‍ ഹുദ പൂർവ വിദ്യാർഥി കൂട്ടായ്മ ഹാദിയയാണ് സെമിനാറിന് നേതൃത്വം നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.