Posted On
date_range Updated On
date_range സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക
ദോഹ: ഓൺലൈൻ ലിങ്കുകൾ തുറക്കുന്നതിനും ഷെയർ ചെയ്യുന്നതിനും മുമ്പായി അവയുടെ ഉറവിടം കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വിവരങ്ങൾ കൈമാറുകയോ ചെയ്യരുത്. ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മന്ത്രാലയം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
പൊതുജനങ്ങൾ സ്വീകരിക്കുന്ന മുൻകരുതലുകളും ജാഗ്രതയുമാണ് സൈബർ തട്ടിപ്പുകളിൽ നിന്ന് സൈബർ തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതരായിരിക്കാൻ അപരിചിതമായോ വിശ്വസനീയമല്ലാത്തതോ ആയ ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന ലിങ്കുകൾ ഒരു കാരണവശാലും തുറക്കരുതെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.