ദോഹ: ഖത്തർ മ്യൂസിയത്തിെൻറ കൾച്ചറൽ പാസ് അംഗങ്ങൾക്ക് സമ്മർ ഇൻ ഖ ത്തർ േപ്രാഗ്രാമിെൻറ ഭാഗമായി വൈവിധ്യമാർന്ന ഓഫറുകൾ. ഖത്തർ നാഷണ ൽ ടൂറിസം കൗൺസിലും ഖത്തർ മ്യൂസിയംസുമാണ് പുതിയ ഓഫറുകൾ പ്രഖ്യാപിച്ചത്. കൾച്ചറൽ പാസ് പ്ലസ്, കൾച്ചറൽ പാസ് ഫാമിലി അംഗങ്ങൾക്ക് രാജ്യത്തെ എഡ്യുടൈൻമെൻറ്, തീം പാർക്കുകളിൽ എക്സ്ക്ലൂസീവ് ഡിസ്കൗണ്ടുകളാണ് സമ്മർ ഇൻ ഖത്തറിൽ കാത്തിരിക്കുന്നത്. എൻറർടൈൻമെൻറ് സിറ്റി, ട്രിമോ പാർക്സ്, കിഡ്സ്മോണ്ടോ ദോഹ, മെഗാപോളിസ്, മിനിപോളിസ്, ഗോ ഫൺ, സർക്കസ്ലാൻഡ്, പവർ ലോഡ്സ്, കിഡ്സാനിയ തുടങ്ങിയ കേന്ദ്രങ്ങളിൽ ഇളവ് ലഭ്യമാണ്.
സമ്മർ ഇൻ ഖത്തർ പങ്കാളികൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന പ്രദർശനങ്ങളിലും മികച്ച ഡിസ്കൗണ്ടുകളാണ് കൾച്ചറൽ പാസ് അംഗങ്ങൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തർ മ്യൂസിയംസ് സംഘടിപ്പിക്കുന്ന 40ലധികം വിദ്യാഭ്യാസ ശിൽപശാലകളിലും ആർട്ട് ടോക്സിലും പങ്കെടുക്കാനുള്ള അവസരവും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായുള്ള ആർക്കിയോളജിക്കൽ സൈറ്റുകളിൽ ഇളവുകളോടെ സന്ദർശനം നടത്താനുള്ള അവസരവും സമ്മർ ഇൻ ഖത്തർ േപ്രാഗ്രാമിൽ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.