Posted On
date_range Updated On
date_range കൾച്ചറൽ ഫോറം ഖത്തർ അനുശോചിച്ചു
ദോഹ: കൾച്ചറൽ ഫോറം ഖത്തർ പ്രസിഡൻറും എഴുത്തുകാരനും വാഗ്മിയുമായ ഡോ. താജ് ആലുവയുടെ പിതാവ് വലിയ പറമ്പിൽ അലിയാറിന്‍റെ (83) നിര്യാണത്തിൽ സംഘടന അനുശോചിച്ചു. എറണാകുളം ജില്ലയിലെ തായിക്കാട്ടുകര സ്വദേശിയാണ്.
മക്കളെ സാമൂഹിക പ്രതിബദ്ധതയുള്ളവരായി വളർത്തുന്നതിൽ പ്രത്യേകം ശ്രദ്ധ പുലർത്തിയ വാത്സല്യ നിധിയായ പിതാവിനെയാണ് ഡോ. താജിനും കുടുംബത്തിനും നഷ്ടപ്പെട്ടത് എന്നും കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും അനുശോചന സന്ദേശത്തിൽ സംസ്ഥാന ആക്ടിങ് പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി അഭിപ്രായപ്പെട്ടു.
വൈസ് പ്രസിഡൻറുമാരായ ശശിധരപ്പണിക്കർ, തോമസ് സക്കറിയ, ആബിദ സുബൈർ, സുഹൈൽ ശാന്തപുരം, റഷീദ് അഹ്മദ്, മുനീഷ്, മുഹമ്മദ് റാഫി, മജീദലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.