അമീന് അന്നാര, വി.കെ. ഷമീര്‍, അസ്ഹറലി
ദോഹ: കൾചറൽ ഫോറം മലപ്പുറം ജില്ല പ്രസിഡന്റായി അമീൻ അന്നാരയെയും ജനറല്‍ സെക്രട്ടറിയായി വി.കെ. ഷമീറിനെയും ട്രഷററായി അസ്ഹറലിയെയും തെരഞ്ഞെടുത്തു. അഹമ്മദ് കബീര്‍, ഷാനവാസ് വേങ്ങര, സൈഫ് വളാഞ്ചേരി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. സെക്രട്ടറിമാരായി ഫഹദ് മലപ്പുറം, ഇസ്മായില്‍ വെങ്ങാശ്ശേരി, ഇസ്മായില്‍ മുത്തേടത്ത്, സഹ്ല, വിവിധ വകുപ്പ് കണ്‍വീനര്‍മാരായി വാഹിദ സുബി, ഷിബിലി മഞ്ചേരി, റഹ്മത്തുല്ല കൊണ്ടോട്ടി, റഫീഖ് മേച്ചേരി എന്നിവരെ തെരഞ്ഞെടുത്തു.
പി.സി. മര്‍ഷദ്, ഷാകിറ ഹുസ്ന, സാലിഖ് തിരൂര്‍, സല്മാന് വേങ്ങര, ഷാക്കിര്‍ മഞ്ചേരി, ഷിബിലി മങ്കട, സുഫൈറ ബാനു എന്നിവരാണ് കമ്മിറ്റിയംഗങ്ങള്‍. ജില്ല ജനറല്‍ കൗണ്‍സിൽ കള്‍ചറല്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് മജീദ് അലി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി താസീന്‍ അമീന് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദ് അലി, സെക്രട്ടറി സി. ഷറഫുദ്ദീന്, സൈഫ് വളാഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.