ദോഹ: കോവിഡ്കാലത്തെ സ്നേഹത്തിന്റെയും കരുതലിന്‍റെയും കഥക്ക് താൽകാലിക വിരാമം. ദോഹയിൽ ഖത്തറൊരുക്കിയ സൗ കര്യങ്ങളിൽ സമ്പർക്കവിലക്കിൽ കഴിയുന്ന ബഹ്റൈൻ പൗരൻമാർ ഒടുവിൽ സ്വദേശത്തേക്ക് മടങ്ങും. ഇതിനുള്ള നടപടികൾ ശരിയാ യി.
പൗരൻമാരെ കൊണ്ടുപോകാൻ ചാർട്ടർ ചെയ്ത സ്വകാര്യവിമാനം അയക്കാമെന്ന ഖത്തറിന്‍റെ വാഗ്ദാനം ബഹ്റൈൻ സ്വീകരിക്കുകയായിരുന്നു. കോവിഡ് പടര്‍ന്നുപിടിച്ച ഇറാനില്‍നിന്നും സ്വന്തം നാട്ടിലേക്കുള്ള യാത്രക്കിടെ ദോഹയിൽ ഇറങ്ങേണ്ടിവന്ന 31 ബഹ്റൈൻ പൗരന്മാർക്കാണ് ഹോട്ടലിൽ എല്ലാവിധ സുരക്ഷയും സൗകര്യവും ഖത്തർ ഒരുക്കിയിരുന്നത്.
ഉപരോധം മൂലം നേരത്തേ തന്നെ ദോഹയിൽ നിന്ന് ബഹ്റൈനിലേക്ക് നേരിട്ട് വിമാനങ്ങൾ ഇല്ല. ഇതിനാൽ ഇവരുടെ യാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മാര്‍ച്ച് 27നാണ് ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ ഇവര്‍ ദോഹയിലെത്തിയത്. ദോഹയിലെ ഹോട്ടലില്‍ എല്ലാ സൗകര്യങ്ങളോടും കൂടി സമ്പർക്കവിലക്കിൽ കഴിയുകയാണ് ഇവരിപ്പോള്‍.
ആര്‍ക്കെങ്കിലും കോവിഡ് രോഗം കണ്ടെത്തിയാല്‍ തുടര്‍ചികിത്സയും ഇവിടെ തന്നെ ഒരുക്കുമെന്ന് ഖത്തർ ഗവൺമെൻറ് കമ്മ്യൂണിക്കേഷൻ ഓഫിസ് അറിയിച്ചിരുന്നു. വിമാനം അയക്കാമെന്ന വാഗ്ദാനം സ്വീകരിച്ച ബഹ്റൈനെ ഖത്തർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.