ദോഹ: കോവിഡ്–19 പശ്ചാത്തലത്തിൽ പോഷക സമൃദ്ധമായ ഭക്ഷണശീലങ്ങളിൽ ജനങ്ങൾ ശ്രദ്ധ പുലർത്തണമെന്നും ഇത് ജനങ്ങൾക്ക് മാനസികവും ശാരീരികവുമായ ആരോഗ്യം പ്രദാനം ചെയ്യുമെന്നും എച്ച്. എം. സി ഡയറ്റെറ്റിക്സ് ആൻഡ് ന്യൂട്രീഷ്യൻ മേധാവി റീം അൽ സഅ്ദി അറിയിച്ചു. പ്രത്യേകിച്ചും േക്രാണിക് രോഗങ്ങളുള്ളവർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും റീം അൽ സഅ്ദി കൂട്ടിച്ചേർത്തു. കൂടാതെ ഭക്ഷണശീലങ്ങളിലെ മാറ്റം മൂലം അസുഖങ്ങളുള്ളവരും ആരോഗ്യകരമായ ഭക്ഷണശീലത്തിൽ പ്രത്യേക ശ്രദ്ധ നൽകണമെന്നും അവർ നിർദേശിച്ചു. പഴവും പച്ചക്കറികളും മാംസാഹാരങ്ങളും സന്തുലിതമായി കഴിക്കുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യം നൽകുന്നതോടൊപ്പം മികച്ച പ്രതിരോധശേഷിയും കൈവരിക്കാനിടയാക്കുമെന്നും വൈറസ് ബാധയെ ഒരുപരിധി വരെ തടയാൻ സാധിക്കുമെന്നും റീം വ്യക്തമാക്കി.
ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് നാം മുന്നോട്ട് പോകുന്നതെന്നും സാധാരണ സമയങ്ങളേക്കാളേറെ ജോലി ചെയ്യുന്നവരും ആദ്യമായി വീടുകളിലിരുന്ന് ജോലി ചെയ്യുന്നവരും നമ്മുടെ കൂട്ടത്തിലുണ്ടാകുമെന്നും ഇക്കാരണങ്ങളാൽ ഭക്ഷണശീലങ്ങളിൽ മാറ്റം വരരുതെന്നും നമ്മുടെ ശരീരത്തിന് യോജിക്കുന്ന ആരോഗ്യകരമായ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കണമെന്നും ശരീരത്തിന് മാത്രമല്ല, നമ്മുടെ മനസ്സിന് കൂടി ആരോഗ്യം നൽകുന്നതായിരിക്കണം ഭക്ഷണം എന്ന കാര്യം ഓർമ്മിപ്പിക്കുകയാണെന്നും അവർ വിശദീകരിച്ചു.ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും പഞ്ചസാരവും ഉപ്പും ഫാറ്റും പരമാവധി കുറക്കണമെന്നും റെസ് റ്റോറൻറുകളിൽ നിന്നുള്ള ടേക് എവേകൾ പരമാവധി കുറക്കാൻ ശ്രമിക്കുകയെന്നും ഇത് ഫാറ്റ്, ഷുഗർ നിയന്ത്രിക്കുന്നതിന് സഹായിക്കുമെന്നും പോഷകാഹാരം സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട നിർദേശമാണിതെന്നും റീം അൽ സഅ്ദി വ്യക്തമാക്കി.ദൈനംദിന ജീവിതത്തിന് ക്രമമുണ്ടാകണമെന്നും ഉറക്കം, ഉണരുക, ഭക്ഷണം, വ്യായാമം, ധ്യാനം തുടങ്ങിയവക്ക് പ്രത്യേക സമയം നിശ്ചയിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.