ഖത്തർ: റെസ്​റ്ററൻറുകളിൽ ഇനി ഹോം ഡെലിവറി മാത്രം

ദോഹ: രാജ്യത്ത്​ റെസ്​റ്ററൻറുകളിൽനിന്നും കഫേകളിൽനിന്നും പാഴ്​സൽ കൊടുക്കുന്നത്​ നിരോധിച്ചു. ഇനി മുതൽ വീടു കളിലേക്ക്​ ഓർഡർ പ്രകാരം ഭക്ഷണം എത്തിച്ചുകൊടുക്കാൻ മാത്രമേ പാടുള്ളൂ. കടകളുടെ പുറത്തുവച്ചും ആളുകൾ ഭക്ഷണം കഴിക്കുന്നത്​ നിരോധിച്ചു.

വീടുകളിലേക്ക്​ ഡെലിവറി മാത്രമേ അനുവദിക്കൂ. നിലവിൽ റെസ്​റ്ററൻറുകളിലും ചെറിയ കടകളിലും അകത്തേക്ക്​ ആളുകളെ കയറ്റുന്നില്ല. എന്നാൽ ചിലയിടങ്ങളിൽ കടകൾക്ക്​ പുറത്തുനിന്ന്​ ആളുകൾ ചായ കുടിക്കുന്നതും ഭക്ഷണം കഴിക്കുന്നതും കാണാം. ഇത്​ ആൾക്കൂട്ടമുണ്ടാവാൻ ഇടയാക്കുന്നുണ്ട്​.

ഇതിനാലാണ്​ ഇനി മുതൽ വീടുകളിലേക്ക്​ ഭക്ഷണം എത്തിച്ചുകൊടുക്കൽ മാത്രമേ അനുവദിക്കൂ എന്ന്​ വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചത്​.

Tags:    
News Summary - covid qatar updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT