കോവിഡ്​: പുതിയ രോഗികൾ 158

ദോഹ: ബുധനാഴ്​ച 200ന്​ മുകളിൽ റിപ്പോർട്ട്​​ ചെയ്​ത കോവിഡ്​ കേസുകളുടെ എണ്ണം വ്യാഴാഴ്​ച വീണ്ടും കുറഞ്ഞു. 158 കേസുകളാണ്​ കഴിഞ്ഞ ദിവസം റിപ്പോർട്ട്​ ചെയ്​തത്​. ​നേരത്തേ 225 രോഗികൾ റിപ്പോർട്ട്​ ചെയ്​തത്​ ആശങ്ക പരത്തിയിരുന്നു. പുതിയ കേസുകളിൽ 114 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗബാധയുണ്ടായത്​. 44 പേർ വിദേശത്തുനിന്ന്​ തിരിച്ചെത്തിയവരാണ്​. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

118 പേരാണ്​ രോഗമുക്തി നേടിയത്​. ഇതുവരെ ആകെ 223494 പേർക്കാണ്​ രോഗമുക്​തിയുണ്ടായത്​. നിലവിൽ 1810 പേർക്കാണ്​ ​രോഗബാധയുള്ളത്​. ഇന്നലെ 18306 പേർ പരിശോധനക്ക്​ വിധേയരായി. നിലവിൽ 73 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്​. ഇതിൽ ഒമ്പതു പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്​. തീവ്രപരിചരണവിഭാഗത്തിൽ 27 പേരുമുണ്ട്​​.വ്യാഴാഴ്​ച 21425 ഡോസ്​ വാക്​സിൻ കൂടി കുത്തിവെപ്പ്​ നടത്തി. നിലവിൽ 37.52 ലക്ഷം ഡോസ്​ വാക്​സിനാണ്​ കുത്തിവെച്ചത്​.

Tags:    
News Summary - Covid: New patients158

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.