ദോഹ: രാജ്യത്ത് ഇന്നലെ പുതിയ കോവിഡ് രോഗികൾ 198 മാത്രം. ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം 563 ആയി. 44വയസ്സുള്ളയാളാണ് ഇന്നലെ മരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 144 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. 54 പേർ വിദേശത്തു നിന്ന് തിരിച്ചെത്തിയവരുമാണ്. 356 പേർക്ക് ഇന്നലെ രോഗമുക്തിയുണ്ടായി. നിലവിലുള്ള ആകെ രോഗികൾ 3140 ആണ്. ഇന്നലെ 15039 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 2036599 പേരെ പരിശോധിച്ചപ്പോൾ 218080 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ഇതുവരെ ആകെ 214377 പേർക്കാണ് രോഗമുക്തിയുണ്ടായത്. 198 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 116 പേർ തീവ്രപരിചരണവിഭാഗത്തിലാണ്.
അതേസമയം, കോവിഡ് ചട്ടങ്ങൾ പാലിക്കാത്തവർക്കെതിരെ രാജ്യത്ത് ശക്തമായ നടപടിയാണുണ്ടാകുന്നത്. ഇത്തരത്തിൽ 567 പേർക്കെതിെര കഴിഞ്ഞ ദിവസം നടപടിയുണ്ടായത്. മാസ്ക് ധരിക്കാത്തതിന് 489 പേർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ സാമൂഹികഅകലം പാലിക്കാത്ത 68 പേർെക്കതിെരയും നടപടിയെടുത്തിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും മാളുകളിലുമടക്കം പൊലീസ് നിരീക്ഷണം ശക്തമാണ്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തവർക്ക് പിഴ അടക്കം ശിക്ഷ ലഭിക്കും.
ഇഹ്തിറാസ് ആപ്പ് മൊബൈലിൽ ഇല്ലാത്തതിന് മൂന്നു പേർക്കെതിരെയും നടപടിയെടുത്തു. അടച്ചിട്ട് സ്ഥലങ്ങളിൽ ഒത്തുകൂടിയതിന് 17 പേർക്കെതിരെയും ക്വാറൻറീൻചട്ടം ലംഘിച്ചതിന് ഒരാൾക്തെിരെയും നടപടിയെടുത്തു. രാജ്യത്ത് പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കൽ നിർബന്ധമാണ്. ഒരേ കുടുംബത്തിൽനിന്നുള്ളവരൊഴികെ കാറുകളിൽ നാല് പേരിൽ കൂടുതൽ യാത്ര ചെയ്യാൻ പാടില്ല. ഇൗ കുറ്റത്തിന് കുറഞ്ഞത് ആയിരം റിയാൽ ആണ് പിഴ. ഇന്നലെ ഈ കുറ്റത്തിന് ആറുപേർക്കെതിരെയാണ് നടപടിയുണ്ടായത്. വ്യാഴാഴ്ച വരെ ആകെ 2622285 ഡോസ് കോവിഡ് വാക്സിനാണ് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.