ഖത്തറിൻെറ നേതൃത്വത്തിൽ തുനീഷ്യയിൽ നടക്കുന്ന ആശുപത്രി നിർമാണം പ്രധാനമന്ത്രി ഹിഷം മെഷിഷി സന്ദർശിക്കുന്നു 

കോവിഡ്​ ആശുപത്രി: തുനീഷ്യൻ പ്രധാനമന്ത്രി സന്ദർശിച്ചു

ദോഹ: ഖത്തറിൻെറ നേതൃത്വത്തിൽ ഒരുക്കുന്ന കോവിഡ്​ ആശുപത്രി തുനീഷ്യൻ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഹിഷം മെഷിഷി സന്ദർശിച്ചു. കോവിഡിനെതിരായ പോരാട്ടത്തിൽ ഒരു കൈത്താങ്​ എന്ന നിലയിലാണ്​ ഖത്തർ അമീർ ശൈഖ്​ തമിം ബിൻ ഹമദ്​ ആൽഥാനിയുടെ നിർദേശ പ്രകാരം തുനീഷ്യയിൽ വിശാലമായ കോവിഡ്​ ഫീൽഡ്​ ആശുപത്രി ഒരുങ്ങുന്നത്​. 200 കിടക്കകളും 100 വെൻറിലേറ്ററുകളുമായാണ്​ ആശുപത്രി ഒരുങ്ങുന്നത്​.

വ്യോമസേനയുടെ രണ്ട്​ കൂറ്റൻ വിമാനങ്ങളിലാണ്​ ഏതാനും ദിവസം മുമ്പ്​ ആശുപത്രിക്കുള്ള സജ്ജീകരണങ്ങൾ തുനീഷ്യയിലെത്തിയത്​. ഇതിനു പുറമെ മരുന്നുകളും മറ്റും എത്തിരിച്ചിരുന്നു. കോവിഡ്​ രൂക്ഷമായി തുനീഷ്യയിൽ ഓരോ ദിവസവും റെക്കോഡ്​ മരണ നിരക്കാണ്​ റിപ്പോർട്ട്​ ചെയ്യുന്നത്​. ഖത്തറിനു പുറമെ, സൗദിയും കഴിഞ്ഞ ദിവസം ​അടിയന്തര ആരോഗ്യ സഹായമെത്തിച്ചിരുന്നു. 

Tags:    
News Summary - Covid Hospital: Tunisian PM visits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.