Posted On
date_range Updated On
date_range കോവിഡ്: പുതിയ രോഗികൾ 107, രോഗമുക്തർ 146
ദോഹ: ഞായറാഴ്ച റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ ഗണ്യമായ കുറവ്. 107 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 146 പേർക്ക് രോഗമുക്തിയുമുണ്ടായി. 66 പേർക്ക് സമ്പർക്കം വഴിയും 41 പേർ വിദേശത്തുനിന്നെത്തിയവരുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണം റിപ്പോർട്ട് ചെയ്തു. ഇതുവരെ 583 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ രാജ്യത്ത് 1973 കോവിഡ് രോഗികളാണുള്ളത്.
ഇന്നലെ 17,064 പേരെയാണ് പരിശോധിച്ചത്. ആകെ 21,16,093 പേർക്ക് പരിശോധന നടത്തിയപ്പോൾ 2,20,800 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 2,18,244 പേർ രോഗമുക്തി നേടി.
നിലവിൽ 119 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ ആറുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 76 പേരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.