Posted On
date_range Updated On
date_range കോവിഡ്: പുതിയ രോഗികൾ 184, രോഗമുക്തർ 197
ദോഹ: ശനിയാഴ്ച 184 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 197 പേർക്ക് രോഗമുക്തിയുമുണ്ടായി. 93 പേർക്ക് സമ്പർക്കം മൂലമാണ് രോഗമുണ്ടായത്. 91 പേർ വിദേശത്ത് നിന്നെത്തിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ 582 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
നിലവിൽ രാജ്യത്ത് 2013 കോവിഡ് രോഗികളാണുള്ളത്. ഇന്നലെ 5255 പേരെയാണ് പരിശോധിച്ചത്. ആകെ 2,110,802 പേർക്ക് പരിശോധന നടത്തിയപ്പോൾ 220,693 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 216698 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 127 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.
ഇതിൽ ഏഴുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണ വിഭാഗത്തിൽ 75 പേരുമുണ്ട്. ഇതിൽ ഒരാളെ ഇന്നലെ പ്രവേശിപ്പിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.