ദോഹ: രാജ്യത്ത് ഇന്നലെയും പുതിയ കോവിഡ് രോഗികളെക്കാൾ കൂടുതൽ പുതിയ രോഗമുക്തർ. ഇന്നലെ 562 പേർ രോഗമുക്തരായപ്പോൾ പുതിയ രോഗികൾ 459 ആണ്. പുതിയരോഗികളിൽ 427 പേരും മറ്റുള്ളവരിൽ നിന്ന് സമ്പർക്കം മൂലം രോഗബാധ ഏറ്റവരാണ്. വിദേശത്തുനിന്ന് തിരിച്ചെത്തിയ 32 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ ആരും മരിച്ചിട്ടില്ല.
ആകെ മരണം 257 ആണ്. നിലവിലുള്ള ആകെ രോഗികൾ 9759 ആണ്. ഇന്നലെ 9566 പേരെയാണ് പരിശോധിച്ചത്. ആകെ 15,16,046 പേർക്ക് പരിശോധന നടത്തിയപ്പോൾ 1,61,803 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 151,787 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 670 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 93 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 94 പേരുമുണ്ട്. ഇതിൽ പത്തുപേരെ കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രവേശിപ്പിച്ചതാണ്. അതിനിടെ, ഹോം ക്വാറൻറീൻ ചട്ടങ്ങൾ ലംഘിച്ചതിന് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.