Posted On
date_range Updated On
date_range കോവിഡ്: പുതിയ രോഗികൾ 206, രോഗമുക്തർ 119
ദോഹ: രാജ്യത്ത് 206 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 57 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 119പേരാണ് രോഗമുക്തി നേടിയത്.ആകെ മരണം 246 ആണ്. ശനിയാഴ്ച മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിലുള്ള ആകെ രോഗികൾ 2854 ആണ്.
ശനിയാഴ്ച 10200 പേരെയാണ് പരിശോധിച്ചത്. ആകെ 1282354 പേർക്ക് പരിശോധന നടത്തിയപ്പോൾ 145672 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്.മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 142572 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 270 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.ഇതിൽ 26 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണ വിഭാഗത്തിൽ 28 പേരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.