Posted On
date_range Updated On
date_range കോവിഡ്: പുതിയ രോഗികൾ 178, രോഗമുക്തർ 218
ദോഹ: ഖത്തറിൽ 178 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 45 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 218 പേർക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തു. നിലവിലുള്ള ആകെ രോഗികൾ 2353 ആണ്. തിങ്കളാഴ്ച 10,468 പേർക്കാണ് പരിശോധന നടത്തിയത്.
ആകെ 11,40,455 പേരെ പരിശോധിച്ചപ്പോൾ 1,40,086 പേർക്കാണ് ഇതുവരെ വൈറസ് ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ഇതുവരെ ആകെ 239 പേരാണ് മരിച്ചത്.
തിങ്കളാഴ്ച ആരും മരിച്ചിട്ടില്ല. ആകെ 1,37,494 പേർക്കാണ് രോഗമുക്തിയുണ്ടായത്. 262 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 30 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.