ദോഹ: കൗസ് (കെ.എ.ഡബ്ല്യു.എസ്)എന്നറിയപ്പെടുന്ന പ്രമുഖ അമേരിക്കൻ കലാകാരനും ശിൽപിയ ുമായ ബ്രയാൻ ഡോണലിയുടെ പ്രശസ്ത ഭീമൻ രൂപം ‘ഹോളിഡേ’ കോർണിഷിൽ വിസ്മയമാകുന്നു. ഖത്തർ മ്യൂസിയമാണ് ഇതു പ്രകാശനം ചെയ്തത്. ദോഹ ഫയർ സ്റ്റേഷനിൽ ആരംഭിച്ച ബ്രയാൻ ഡോ ണലിയുടെ കൗസ്-ഹി ഈറ്റ്സ് എലോൺ എന്ന പ്രദർശനത്തോടനുബന്ധിച്ചാണ് കോർണിഷിലെ പായ്ക്കപ്പൽ ഹാർബറിൽ ഭീമൻ ശിൽപം സ്ഥാപിച്ചത്. മിഡിലീസ്റ്റിൽ ഇതാദ്യമായാണ് ഹോളിഡേ ശിൽപം പ്രദർശനത്തിന് എത്തിയിരിക്കുന്നത്.കാറ്റ് നിറച്ച് വീർപ്പിക്കുന്ന രൂപമാണിത്. തലക്ക് പിറകിൽ കൈ വെച്ച് കിടക്കുന്ന സന്തോഷത്തിലുള്ള രൂപമാണിത്. 40 മീറ്ററാണ് ഉയരം. കൗസിെൻറ കമ്പാനിയൻ കഥാപാത്രത്തെയാണ് ഹോളിഡേയിൽ അവതരിപ്പിച്ചിരിക്കുന്നത്. 1990കളിലാണ് കമ്പാനിയൻ കഥാപാത്രത്തിെൻറ പിറവി.
ദക്ഷിണ കൊറിയയിലെ േസാളിലും ജപ്പാനിലെ മൗണ്ട് ഫുജിയിലും പ്രദർശിപ്പിച്ച ശേഷമാണ് ഹോളിഡേ ബലൂൺ ശിൽപം ഖത്തറിലെത്തിയിരിക്കുന്നത്.
ദോഹയിലെ കോർണിഷ് ഭാഗത്തെ ദൗ ഹാർബറിന് സമീപമാണ് സ്ഥാപിച്ചിരിക്കുന്നത്. നിരവധിയാളുകൾ രൂപത്തിെൻറ ഫോട്ടോയെടുക്കാൻ എത്തുന്നു.
സമകാലിക ലോകത്തിലെ പ്രധാന കലാകാരന്മാരിലൊരാളാണ് കൗസ്. 2018ൽ സ്മാൾ ലീക്ക് ശേഷം വീണ്ടും അദ്ദേഹവുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ അഭിമാനിക്കുന്നതായും മ്യൂസിയം പബ്ലിക് ആർട്ട് വിഭാഗം മേധാവി അബ്ദുറഹ്മാൻ അൽ ഇസ്ഹാഖ് പറഞ്ഞു.
ഫയർ സ്റ്റേഷനിൽ തുടരുന്ന ബ്രയാൺ ഡോണലിയുടെ പ്രദർശനം ജനുവരി 25 വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.