Posted On
date_range Updated On
date_range കോൺസുലാർ ക്യാമ്പ് ഒക്ടോബർ ഒന്നിന്
ദോഹ: ഇന്ത്യൻ എംബസിയും ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ് ഫോറവും സംഘടിപ്പിക്കുന്ന പ്രത്യേക കോൺസുലാർ ക്യാമ്പ് ഒക്ടോബർ ഒന്നിന് സൽവ ഇൻഡസ്ട്രിയൽ ഏരിയയിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. സ്ട്രീറ്റ് 24, ഗേറ്റ് നമ്പർ 151 വെഞ്ച്വർ ഗൾഫ് ട്രെയിനിങ് സെൻററിലാണ് ക്യാമ്പ്. പാസ്പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന് സേവനങ്ങള്‍, തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് തൊഴിലാളികൾ ഉൾപ്പെടെ പ്രവാസികൾക്ക് ക്യാമ്പിനെ ആശ്രയിക്കാം. രാവിലെ 10 മുതല്‍ ഉച്ച 12 വരെയാണ് ക്യാമ്പ്. പാസ്പോര്‍ട്ട് അപേക്ഷേ പൂരിപ്പിക്കുന്നതിനുള്ള സൗകര്യം രാവിലെ എട്ടു മുതല്‍ ലഭ്യമാണ്. ഐ.സി.ബി.എഫും എംബസിയും ചേർന്ന് കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ മൂന്ന് പ്രത്യേക കോൺസുലാർ ക്യാമ്പുകൾ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.