ശാന്തിനികേതൻ മദ്റസ മജ്ലിസ് പ്രൈമറി പൊതുപരീക്ഷ വിജയികൾക്ക് നൽകിയ
അനുമോദന ചടങ്ങിൽനിന്ന്
ദോഹ: കേരളത്തിലും ഗൾഫ് നാടുകളിലുമായി കേരള എജുക്കേഷനൽ ട്രസ്റ്റ് ഈ വർഷം ഏപ്രിലിൽ നടത്തിയ പ്രൈമറി പൊതുപരീക്ഷയിൽ വക്റ ശാന്തിനികേതൻ അൽമദ്റസ അൽഇസ്ലാമിയയിൽനിന്ന് ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കാൻ സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അവാർഡ് നൈറ്റ് ‘ബുറൂജ് 2025’ സംഘടിപ്പിച്ചു.
ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ നടന്ന അനുമോദന സംഗമം സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) വിദ്യാഭ്യാസ വിഭാഗം ഡയറക്ടറും ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി സെക്രട്ടറിയുമായ ഇ. അർഷദ് ഉദ്ഘാടനം ചെയ്തു. സി.ഐ.സി വൈസ് പ്രസിഡന്റ് ഹബീബുറഹ്മാൻ കിഴിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. മൂല്യാധിഷ്ഠിത സമൂഹത്തിന്റെ നിലനിൽപിന് മദ്റസ വിദ്യാഭ്യാസം അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രിൻസിപ്പൽ എം.ടി. ആദം അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് അസ്ഹർ അലി പി.എം സംസാരിച്ചു. പരീക്ഷയെഴുതിയ അയ്യായിരത്തോളം വിദ്യാർഥികളിൽനിന്ന് സ്റ്റേറ്റ് ടോപ്പേഴ്സിൽ ഉൾപ്പെട്ട ആയിഷ ബിനോയ് ഇസ്മായിൽ, അംന നസ്മിൻ, മുഹമ്മദ് വാസിൽ റാസി, ആമേൻ റസീം, മൻഹ ഷഫീക്, ആയിഷ മനാർ, അബാൻ അലി റാസിഖ്, ലാമിയ അബ്ദുൽ മനാഫ്, ഫുൾ എ പ്ലസ് നേടിയവർ എന്നിവർക്കുള്ള അവാർഡുകളും മറ്റ് ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകി.
ഇ. അർഷദ്, ഹബീബ്റഹ്മാൻ കിഴിശ്ശേരി, അസ്ഹർ അലി, പി.ടി.എ ട്രഷറർ ഷാഹിദ് അലി, പി.ടി.എ എക്സിക്യൂട്ടിവ് മെംബർമാരായ മുഹമ്മദ് സലിം പി.എം, ബദ്റുദ്ദീൻ, അൻസൽ മീരാൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
രക്ഷിതാക്കളെ പ്രതിനിധാനം ചെയ്ത് അലിയാർ കുഞ്ഞ്, റാസിഖ് നാരങ്ങോളി എന്നിവരും അധ്യാപകരെ പ്രതിനിധാനം ചെയ്ത് നിസാർ ഉളിയിൽ, റജീന നിട്ടൂർ എന്നിവരും സംസാരിച്ചു. നൂറ് ശതമാനം വിജയം നേടിയ സ്ഥാപനത്തിലെ 103 വിദ്യാർഥികളെയാണ് ചടങ്ങിൽ ആദരിച്ചത്.
യാസീൻ ഖുർആൻ പാരായണവും റീമ ആൻഡ് പാർട്ടി സംഘഗാനവും നടത്തി. യു.പി വിഭാഗം ഹെഡ് നബീൽ പുറായിൽ സ്വാഗതവും പരീക്ഷ കൺട്രോളർ നിസാർ പി.വി സമാപനവും നിർവഹിച്ചു. കെ. മുഹമ്മദ് സാലിഹ്, ഫജ്റുദ്ദീൻ, ഹംസ മാസ്റ്റർ, ഡോ. സൽമാൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.