സു​ലൈ​മാ​ൻ സേ​ട്ട് മാ​തൃ​ക​യാ​യ പോ​രാ​ളി -എ​ള​മ​രം ക​രീം എം.​പി

ദോ​ഹ: ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ ആ​റ് പ​തി​റ്റാ​ണ്ടി​ലേ​റെ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ൾ​ക്കും ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ​ത്തി​നും വേ​ണ്ടി നി​ര​ന്ത​രം പോ​രാ​ടി​യ മ​ത​നി​ര​പേ​ക്ഷ പോ​രാ​ളി​യാ​യി​രു​ന്നു ഇ​ബ്രാ​ഹിം സു​ലൈ​മാ​ൻ സേ​ട്ടെ​ന്ന് അ​നു​സ്മ​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ​ള​മ​രം ക​രീം എം.​പി പ​റ​ഞ്ഞു. ഐ.​എം.​സി.​സി ജി.​സി.​സി ചെ​യ​ർ​മാ​ൻ എ.​എം അ​ബ്ദു​ല്ല​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ മ​ന്ത്രി​യും സി​പി​ഐ നേ​താ​വു​മാ​യ വി​എ​സ് സു​നി​ൽ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ന്റെ പോ​രാ​ളി എ​ന്ന​തി​ന​പ്പു​റം, രാ​ജ്യ​ത്തെ മ​ത​നി​ര​പേ​ക്ഷ സ​മൂ​ഹം ഒ​ന്ന​ട​ങ്കം എ​ക്കാ​ല​വും ഓ​ർ​ക്കു​ന്ന നേ​താ​വാ​ണ് സേ​ട്ട് സാ​ഹി​ബെ​ന്ന് മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും മീ​ഡി​യ​വ​ൺ ഗ​ൾ​ഫ് ബ്യൂ​റോ ചീ​ഫു​മാ​യ എം.​സി.​എ. നാ​സ​ർ അ​നു​സ്മ​രി​ച്ചു.

Tags:    
News Summary - Commemoration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.