ദോഹ: പലതരം പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന ചുറ്റിലുമുള്ള മനുഷ്യസമൂഹത്തെ എല്ലാ അതിർവരമ്പുകൾക്കുമതീതമായി ഒന്നായി കണ്ട് പ്രവർത്തിക്കണമെന്ന് സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) പ്രസിഡൻറ് കെ.ടി. അബ്ദുറഹ്മാൻ പറഞ്ഞു. സംഘടനയുടെ പുതിയ പ്രവർത്തന കാലയളവിലേക്കുള്ള പോളിസി പ്രോഗ്രാം വിശദീകരിക്കുന്നതിന് നടത്തിയ സോണൽ പ്രവർത്തക കൺവെൻഷനുകളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മാറിയ സാഹചര്യത്തിൽ ഐക്യത്തോടെ നിലകൊള്ളാൻ സാധിക്കണം. നവ ലിബറൽ സാമൂഹികതയെയും ഇസ്ലാമോഫോബിയ വ്യാപകമായ സാഹചര്യത്തെയും അഭിമുഖീകരിച്ച് അനിവാര്യമായ അക്കാദമിക പ്രവർത്തനങ്ങൾക്ക് സി.ഐ.സി നേതൃത്വം നൽകുമെന്ന് കേന്ദ്ര വൈസ് പ്രസിഡൻറ് ഹബീബുറഹ്മാൻ കിഴിശേരി പറഞ്ഞു.
പുതിയ കാലത്ത് പ്രതിസന്ധികളുടെ മുന്നിൽ പകച്ചുനിൽക്കാതെ വിശ്വാസദാർഢ്യത്തോടെ കർമനിരതരാകണമെന്ന് വൈസ് പ്രസിഡൻറ് ടി.കെ. ഖാസിം പറഞ്ഞു.കോവിഡാനന്തര കാലത്ത് സേവന പ്രവർത്തനങ്ങളെ സ്വയം മുദ്രയായി സ്വീകരിച്ച് തുടർപ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് ജനറൽ സെക്രട്ടറി ആർ.എസ് അബ്ദുൽ ജലീൽ പറഞ്ഞു. കേന്ദ്ര സമിതി അംഗം ഇ. അർശദ് സംസാരിച്ചു. ദോഹ സോണൽ കൺെവൻഷനിൽ പ്രസിഡൻറ് ബശീർ അഹ്മദ് അധ്യക്ഷത വഹിച്ചു. മദീന ഖലീഫ കൺവൻഷനിൽ പ്രസിഡൻറ് റഹീം ഓമശ്ശേരി സമാപന പ്രസംഗം നടത്തി. വക്റ സോണിൽ പ്രസിഡൻറ് മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.