Posted On
date_range Updated On
date_range വീരേന്ദ്ര കുമാറിന്‍റെ നിര്യാണത്തിൽ സി.ഐ.സി ഖത്തർ അനുശോചിച്ചു
ദോഹ: മുന്‍ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റ് നേതാവും രാജ്യസഭാംഗവുമായ എം.പി. വീരേന്ദ്ര കുമാറിന്‍റെ നിര്യാണത്തിൽ സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി ഖത്തർ) അനുശോചിച്ചു.
എഴുത്തുകാരൻ, സോഷ്യലിസ്റ്റ് നേതാവ്, കേന്ദ്രമന്ത്രി എന്നിങ്ങനെ കേരള രാഷ്ട്രീയത്തിലും സാഹിത്യ സാംസ്കാരിക സാമൂഹിക മണ്ഡലങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു എം.പി വീരേന്ദ്രകുമാറിേൻറതെന്നും ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യ പോരാട്ടങ്ങളിലെ അദ്ദേഹത്തിൻെറ പങ്ക് നിസ്തുലമായിരുന്നുവെന്നും അനുശോചന കുറിപ്പിൽ സി.ഐ.സി കേന്ദ്ര സമിതി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.