ദോഹ: ചിത്രരചനയെ കൂട്ടുപിടിച്ച് ആത്മീയതയുടെ വിശിഷ്ടമായ ആവിഷ്കാരത്തിലൂടെ ശ്രദ്ധേയമാകുകയാണ് കതാറയിൽ ഇന്നലെ ആരംഭിച്ച ദേശത്തിെൻറ ആത്മീയതയും വിശുദ്ധതയും എന്ന തലക്കെട്ടിലുള്ള ചിത്രപ്രദർശനം. അറിയപ്പെട്ട ചൈനീസ് ചിത്രകാരനായ യൂ ഹാൻയൂവിെൻറ ചിത്രങ്ങളുടെ പ്രദർശനത്തിനാണ് ഇന്നലെ തുടക്കം കുറിച്ചിരിക്കുന്നത്. പരമ്പരാഗതമായ ചൈനീസ് മഷി ഉപയോഗിച്ച് വരച്ച 33 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ക്ലാസിക് കാവ്യങ്ങളുടെ നാല് ചൈനീസ് കാലിഗ്രഫി പോസ്റ്റുകളും ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ടിബറ്റിനെ കേന്ദ്രീകരിച്ചുള്ള ചിത്രങ്ങളുടെ കൂട്ടത്തിൽ ഹിമപർവതങ്ങളും മേഖലയുടെ ഹിമപിണ്ഡങ്ങളും ഉൾപ്പെടുന്നു.
ചിത്രകാരൻ യൂ ഹാൻയുവിെൻറ പൂർവികരും സമകാലികരും ശീലിച്ചുപോന്ന പാരമ്പര്യരീതി തന്നെയാണ് ചിത്രകലയിൽ ഇദ്ദേഹവും സ്വീകരിച്ചിരിക്കുന്നത്. ടിബറ്റിെൻറ സൂര്യോദയ–അസ്തമന ചിത്രങ്ങൾ കാൻവാസിൽ പകർത്തുന്നതിന് സ്വർണപൊടികളുടെ പാളികളാണ് ഉപയോഗിച്ചിരിക്കുന്നത്.
ലോകത്തിൽ തന്നെ ഭംഗിയേറിയ സൂര്യോദയ–അസ്തമനത്തിന് പേര് കേട്ട നാടാണ് ടിബറ്റ്.
കാലികമായ കലാരചനയിൽ ലോകത്തെ മുൻനിര കലാകാരന്മാർക്ക് തങ്ങളുടെ സൃഷ്ടികൾ പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതിന് അവസരം നൽകുന്ന കതാറ കൾച്ചറൽ വില്ലേജിെൻറ സന്നദ്ധതയെ അഭിനന്ദിച്ച അദ്ദേഹം പ്രത്യക നന്ദിയും രേഖപ്പെടുത്തി. ഹൂബൈ ഫൈൻ ആർട്സ് അക്കാദമിയിലെ ചൈനീസ് പെയിൻറിംഗ് വകുപ്പിൽ നിന്നും ബിരുദമെടുത്ത അദ്ദേഹം, ചൈന ഫെഡറേഷൻ ഓഫ് ലിറ്റററി ആർട്ട് സർക്കിളിലെ ഒറിജിനൽ പെയിൻറിംഗ്, കാലിഗ്രഫിയുടെ ഡീൻ ആയി പ്രവർത്തിച്ചിട്ടുണ്ട്. പരമ്പരാഗതമായ ചൈനീസ് മഷി ഉപയോഗിച്ചുള്ള ചിത്രരചനക്ക് പ്രശസ്തനായ യൂ ഹാൻയു, നിരവധി സ്വർണ മെഡലുകളും അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.