Posted On
date_range Updated On
date_range ഖത്തർ ചാരിറ്റി പ്രതിമാസ സഹായം നീട്ടി
ദോഹ: പ്രതിമാസ സഹായ പദ്ധതിയില്‍ ഉള്‍പ്പെട്ടവർക്ക് അത്തരം സഹായങ്ങൾ മൂന്നുമാസത്തേ ക്കു കൂടി സമയം നീട്ടിനൽകാന് ഖത്തര്‍ ചാരിറ്റി തീരുമാനിച്ചു. ഇതിനായി സഹായം ലഭിക്കുന്നവര്‍ ഖത്തര്‍ ചാരിറ്റിയെ പ്രത്യേകം സമീപിക്കേണ്ടതില്ല.കുറഞ്ഞ വരുമാനമുള്ള നൂറുകണക്കിന് കുടുംബങ്ങള്‍, വിധവകള്‍, വിവാഹ മോചിതകള്‍ തുടങ്ങിയവരാണ് ഖത്തര്‍ ചാരിറ്റിയുടെ പ്രതിമാസ സഹായ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍. കോവിഡ്-19 വ്യാപനം തടയാന്‍ രാജ്യം സ്വീകരിക്കുന്ന മുന്കരുതലിെൻറയും പ്രതിരോധത്തിെൻറയും ഭാഗമായി വീട്ടില്‍തന്നെ തുടരാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കാലാവധി അവസാനിക്കുന്നവരുടെ തീയതി മൂന്നു മാസത്തേക്കുകൂടി നീട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.