സമീൽ അബ്ദുൽ വാഹിദ്, സബിഖുസ്സലാം എടവണ്ണ, ബുജൈർ മുഹമ്മദ്
ദോഹ: ഇന്ത്യൻ എംബസിയുടെ കീഴിൽ ഐ.സി.സിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന പരിസ്ഥിതി -സാമൂഹിക -സാംസ്കാരിക സംഘടനയായ ചാലിയാർ ദോഹയുടെ പുതിയ കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഐ.സി.സി മുബൈ ഹാളിൽ നടന്ന കൗൺസിൽ യോഗത്തിൽ സമീൽ അബ്ദുൽ വാഹിദിനെ പ്രസിഡന്റായും, സബിഖുസ്സലാം എടവണ്ണയെ ജനറൽ സെക്രട്ടറിയായും ബുജൈർ മുഹമ്മദ് ഊർങ്ങാട്ടിരി ട്രഷററായും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: സിദ്ദീഖ് വാഴക്കാട്, രതീഷ് വാഴയൂർ, അബ്ദുറഹ്മാൻ പി.സി. മമ്പാട്, മുജീബ് റഹ്മാൻ ചീക്കോട്, താജു കെ. മൊയ്ദീൻ ബേപ്പൂർ എന്നിവർ വൈസ് പ്രസിഡന്റുമാരും, ഷാജി പി.സി. കീഴുപറമ്ബ്, നൗഫൽ അമാൻ കാവന്നൂർ, അസീസ് പുറായിൽ കൊടിയത്തൂർ, ഹാഷിം കുന്നൻ അരീക്കോട്, രജീഷ് ടി.ആർ പോത്തുകല്ല് എന്നിവരെ സെക്രട്ടറിമാരും തിരഞ്ഞെടുത്തു. ചാലിയാർ ദോഹ അഡവൈസറി ബോർഡ് ചെയർമാനായി സി.ടി. സിദ്ദീഖ് ചെറുവാടിയെയും, ചീഫ് അഡ്വൈസറായി വി.സി. മഷ്ഹൂദ് തിരുത്തിയാടിനെയും മുഖ്യ രക്ഷാധികാരിയായി ടി.എ.ജെ. ഷൗക്കത്തലി എന്നിവരെയും നിയോഗിച്ചു.
ചാലിയാർ ദോഹ മാനേജ്മെന്റ്റ് കമ്മിറ്റിയിലേക്ക് അബ്ദുൽ അസീസ് ചെറുവണ്ണൂർ, ജൈസൽ എളമരം വാഴക്കാട്, സജാസ് കടലുണ്ടി, അഹ്മദ് നിയാസ് ഊർങ്ങാട്ടിരി, അഷ്റഫ് സി. മമ്പാട്, റൗഫ് മലയിൽ ബേപ്പൂർ, ആസിഫ് വാഴയൂർ, ഫുആദ് അബ്ദുസമദ് കീഴുപറമ്പ്, റസാഖ് എ.പി. രാമനാട്ടുകര, സുനീർ ബാബു എടവണ്ണ, നൗഫൽ സാദത്ത് കാവന്നൂർ, സലീം അലി പോത്തുകല്ല്, ജസീൽ എൻ.പി. മാവൂർ, അബ്ദുലത്തീഫ് ചാത്തമംഗലം, ഷബീർ തയ്യിൽ അരീക്കോട്, സുഹൈൽ അലി മാവൂർ, മുജീബ് റഹ്മാൻ കൊടിയത്തൂർ, ബഷീർ ചീക്കോട് എന്നിവരെയും തെരഞ്ഞെടുത്തു. ചാലിയാർ ദോഹ മെഡിക്കൽ വിങ് ചെയർമാനായി ഡോ. ഷഫീഖ് താപ്പിയെയും തെരെഞ്ഞെടുത്തു.
ഇന്ത്യൻ സ്പോർട്സ് സെന്റർ സെക്രട്ടറി ബഷീർ തുവാരിക്കൽ, ചലിയർ ദോഹ മുൻ പ്രസിഡന്റ് ഇ.കെ. അബ്ദുലത്തീഫ് എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രസിഡന്റ് സി.ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ച കൗൺസിൽ മീറ്റിങ്ങിൽ ചാലിയാർ ദോഹ നടത്തിയ വ്യത്യസ്തമായ പരിപാടികളെ കുറിച്ച് വിശദീകരിച്ചു. ജനറൽ സെക്രട്ടറി സാബിഖ്സ്സലാം പ്രവർത്തന റിപ്പോർട്ടും ട്രഷറർ അബ്ദുൽ അസീസ് കണക്ക് അവതരണവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.