ക്യാമ്പിങ് സീസൺ ഒരുക്കങ്ങളായി; സുരക്ഷ മുന്നറിയിപ്പുമായി മന്ത്രാലയം
ദോഹ: തണുപ്പുകാലം സജീവമാകാനിരിക്കെ ക്യാമ്പിങ് സീസണിന്റെ ഒരുക്കങ്ങൾ തുടങ്ങി ഖത്തർ പരിസ്ഥിതി മന്ത്രാലയം. ക്യാമ്പിങ് സീസണിലേക്കുള്ള രജിസ്ട്രേഷന് ഒക്ടോബർ 15 മുതൽ തുടക്കം കുറിച്ചിരുന്നു. നവംബർ അഞ്ച് മുതലാണ് രാജ്യത്തിന്റെ വിവിധ മേഖലകളിൽ ക്യാമ്പിങ്ങിന് അനുവാദം നൽകുന്നത്.
ക്യാമ്പിങ്ങിനാവശ്യമായ കാരവൻ നീക്കങ്ങളും ആരംഭിച്ചു. ഇതു സംബന്ധിച്ച സമയങ്ങളും മറ്റു നിർദേശങ്ങളും ആഭ്യന്തര മന്ത്രാലയം നേരത്തേ പുറപ്പെടുവിച്ചിരുന്നു. ക്യാമ്പ് അംഗങ്ങൾക്കുള്ള മാർഗ നിർദേശങ്ങൾ പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ ദിവസം ‘എക്സ്’ പ്ലാറ്റ്ഫോം വഴി പ്രഖ്യാപിച്ചു. ക്യാമ്പിങ് സമയത്ത് തീ കൊളുത്തുമ്പോൾ സുരക്ഷിതരായിരിക്കാനുള്ള നിർദേശങ്ങളും നൽകി.
ക്യാമ്പിങ്ങിനായി തമ്പ് കെട്ടിയ സ്ഥലത്തുനിന്നും അകലെയായിരിക്കണം തീ തയാറാക്കേണ്ടത്. ഉറങ്ങാൻ പോകുന്നതിന് മുമ്പും ക്യാമ്പിൽനിന്ന് പുറത്തുപോകുമ്പോഴും തീ അണക്കണം. രാജ്യത്തിന്റെ തെക്കൻ, മധ്യ, വടക്കൻ പ്രദേശങ്ങളിലെല്ലാം ക്യാമ്പ് ചെയ്യാനുള്ള സൗകര്യം അധികൃതർ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.