ദോഹ: അലി ഇന്റർനാഷനൽ ജനറൽ മാനേജർ മുഹമ്മദ് ഈസയെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തെ അറിയുന്നവർക്കെല്ലാം പറയാനുള്ളതാണ് 2017 നവംബറിലെ ആ സംഭവം. സ്വന്തം സ്ഥാപനത്തിലെ രണ്ടു ജീവനക്കാർ ഇൻഡസ്ട്രിയൽ ഏരിയയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽ മരിക്കുന്നു. കോഴിക്കോട് ഒളവണ്ണ സ്വദേശി പ്രവീൺ കുമാറും തിരൂർ സ്വദേശി മുഹമ്മദലിയും.
അത്താണിയായ രണ്ടുപേരുടെയും മരണം കുടുംബത്തെ അനാഥരാക്കി. എന്നാൽ, അന്നുമുതൽ അവർ തൊഴിലുടമയുടെ സംരക്ഷണത്തിലായി. രണ്ടുപേരും മരിച്ചുവെങ്കിലും അവരുടെ ശമ്പളം അലി ഇന്റർനാഷനലിൽനിന്ന് മുടങ്ങിയില്ല. മാസാവസാനത്തിലെ തീയതിക്കു മുമ്പേ കുടുംബത്തിന്റെ അക്കൗണ്ടിൽ ശമ്പളമെത്തും.
ഏറ്റവും ഒടുവിൽ ജനുവരിയിലും അത് മുടങ്ങിയിട്ടില്ലെന്ന് സ്ഥാപനത്തിലെ ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. കമ്പനി ഉള്ള കാലത്തോളം അവരുടെ ശമ്പളവും തുടരും എന്ന ഈസക്കയുടെ ഉറപ്പ് തെറ്റാതെതന്നെ തുടരുന്നു. ശമ്പളം മാത്രമല്ല, ഇരുവർക്കും വീടുകളൊരുക്കാനും ഒരാളുടെ മകളുടെ വിവാഹം നടത്താനും ഈസക്ക മുന്നിൽനിന്നു.
ആറുമാസം മുമ്പായിരുന്നു മഹാരാഷ്ട്രക്കാരനായ ഒരു ജീവനക്കാരൻ ഉംറ നിർവഹിക്കാൻ പോയപ്പോൾ മരണപ്പെട്ടത്. അയാളുടെ മക്കളുടെ വിദ്യാഭ്യാസ ചെലവും ഈസക്ക ഏറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.