ബി.പി കൂട്ടല്ലേ, പണിയാവും

നമ്മളറിയാതെ നമ്മുടെ കൂടെ ഒരുപാട് കാലം സഞ്ചരിക്കുന്ന വിപത്താണ് രക്തസമ്മർദം. നേരത്തേ അറിയാൻ സാധിച്ചില്ലെങ്കിൽ ഗുരുതര രോഗങ്ങളിലേക്ക് നമ്മെ എത്തിക്കാൻ രക്തസമ്മർദത്തിന് സാധിക്കും. അതിനാൽ, ഇനിപറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

രക്തസമ്മർദം

രക്തധമനികളുടെ ഭിത്തിയുടെമേൽ രക്തം ചെലുത്തുന്ന മർദമാണ് രക്തസമ്മർദം അല്ലെങ്കിൽ ബ്ലഡ് പ്രഷർ (ബി.പി). ശരീരത്തി​‍െൻറ മറ്റു ഭാഗങ്ങളിലേക്ക് ഹൃദയത്തിൽനിന്നും രക്​തം എത്തിക്കുകയാണ് ധമനികൾ ചെയ്യുന്ന ജോലി. നമ്മുടെ ശരീരത്തിലെ രക്തസമ്മർദത്തിൽ ദിവസത്തിൽ പലതവണ വ്യത്യാസമുണ്ടാകും. സിസ്​റ്റോളിക്, ഡയസ്​റ്റോളിക് എന്നിങ്ങനെ രണ്ട്​ അളവിലാണ് പ്രഷർ രേഖപ്പെടുത്തുന്നത്. നേരത്തേ സൂചിപ്പിച്ച പോലെ ഹൃദയം സങ്കോചിക്കുമ്പോൾ ധമനികളിൽ അനുഭവപ്പെടുന്ന മർദമാണ് സിസ്​റ്റോളിക്. ഹൃദയം വിശ്രമിക്കുന്ന സമയത്തുള്ള മർദമാണ് ഡയസ്​റ്റോളിക് പ്രഷർ.

എന്താണ് ഉയർന്ന രക്തസമ്മർദം (ഹൈപർടെൻഷൻ)?

രക്തസമ്മർദം ചലനാത്മകമാണ്. എന്നുവെച്ചാൽ ഓരോ സാഹചര്യത്തിലും മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് രക്തസമ്മർദം. എന്നാൽ, സ്​ഥിരമായി നോർമൽ ലെവലിനേക്കാൾ കൂടുതൽ രക്തസമ്മർദത്തി​‍െൻറ തോത് എത്തുമ്പോഴാണ് ഉയർന്ന രക്തസമ്മർദം എന്നു പറയുന്നത്. സിസ്​റ്റോളിക് ബ്ലഡ് പ്രഷർ/ ഡയസ്​റ്റോളിക് ബ്ലഡ് പ്രഷർ അനുപാതം സിസ്​റ്റോളിക് 120​‍െൻറയും ഡയസ്​റ്റോളിക് 80​‍െൻറയും താഴെ നിൽക്കുമ്പോഴാണ് നോർമൽ ബി.പി എന്നു പറയുന്നത്.

രക്തസമ്മർദത്തി​‍െൻറ ലക്ഷണങ്ങൾ?

രക്തസമ്മർദത്തിന് പ്രത്യേകമായി ഒരു ലക്ഷണവുമില്ല എന്നുതന്നെ പറയാം. ഒരു നിശ്ശബ്​ദ ആക്രമണകാരി എന്ന് ബി.പിയെ വിശേഷിപ്പിക്കാം. രക്തസമ്മർദം പരിശോധിക്കുക എന്നത് മാത്രമാണ് അതിനുള്ള ഏകമാർഗം. ഡോക്ടറുടെയോ നഴ്സി​‍െൻറയോ സഹായത്തോടെ ബി.പിയുടെ അളവ് എളുപ്പത്തിൽ പരിശോധിക്കാം.

രക്തസമ്മർദത്തി​‍െൻറ കാരണങ്ങൾ എന്തെല്ലാമാണ്?

ബഹുഭൂരിഭാഗം രോഗികളിലും രക്തസമ്മർദത്തി​‍െൻറ യഥാർഥ കാരണം അവ്യക്തമാണ്. ഇത്തരം രക്തസമ്മർദത്തെ എസൻഷ്യൽ/ ൈപ്രമറി ഹൈപർടെൻഷൻ എന്നുപറയുന്നു. ജനിതകപരമായും പാരിസ്​ഥിതികപരമായും അനവധി കാരണങ്ങൾ രക്തസമ്മർദത്തിന് കാരണമാകുന്നുണ്ട്​.

(എങ്ങനെയൊക്കെ ശരീരത്തെ ബാധിക്കും​​? - അതേകുറിച്ച്​ നാളെ)

Tags:    
News Summary - qatar allevia medical center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.