ദോഹ: ഖത്തറിലെ സ്കൂൾ അധ്യാപകർക്കും, ജീവനക്കാർക്കും, വിദ്യാർഥികൾക്കും മുൻകൂർ അപോയ്മെന്റ് എടുക്കാതെ തന്നെ ബൂസ്റ്റർ ഡോസുകൾ ലഭ്യമാവുമെന്ന് വിദ്യഭ്യാസ-ഉന്നത വിദ്യഭ്യാസ മന്ത്രാലയം.
വ്യാഴാഴ്ച പുറത്തിറക്കിയ സർക്കുലർ പ്രകാരമാണ് സ്വകാര്യ-പൊതു വിദ്യഭ്യാസ സ്ഥാപനങ്ങളിൽ ജീവനക്കാരും, വിദ്യാറഥികളും ഉൾപ്പെടെ അർഹരായ വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് ലഭ്യത അനായാസമാക്കിയത്.
ഹെൽത് സെന്ററുകളിൽ നേരിട്ട് എത്തി തന്നെ ഇവർക്ക് വാക്സിൻ സ്വീകരിക്കാവുന്നതാണ്. നലവിൽ 12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കാണ് ഖത്തറിൽ വാക്സിൻ നൽകുന്നത്. കുട്ടികൾക്ക് സുരക്ഷിതമായ പഠന സാഹചര്യം ഒരുക്കുന്നതിെൻറ ഭാഗാമായാണ് ബൂസ്റ്റർ ഡോസ് ലഭ്യത എളുപ്പമാക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.