ദോഹ: അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന്റെ ഭാഗമായി ഖത്തറിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന വനിതകൾക്കായി ‘ചേർത്തുവെക്കാം തൊഴിൽ തേടി വന്നവരെ’ എന്ന തലക്കെട്ടിൽ വിമൻ ഇന്ത്യ ഖത്തർ പ്രത്യേക സംഗമം ഒരുക്കി. സി.ഐ.സി മൻസൂറ ഹാളിൽ നടന്ന പരിപാടിയിൽ ഖത്തറിലെ വിവിധ മേഖലകളിലെ മുപ്പതോളം വനിതാ തൊഴിലാളികൾ പങ്കെടുത്തു. വിമൻ ഇന്ത്യ പ്രസിഡന്റ് നസീമ എം അധ്യക്ഷത വഹിച്ചു. ജീവിതലക്ഷ്യം എന്ന വിഷയത്തിൽ സി.ഐ.സി വൈസ് പ്രസിഡൻറ് ഹബീബുറഹ്മാൻ കീഴിശ്ശേരി സംവദിച്ചു.
പ്രവാസജീവിതത്തിൽ യഥാർത്ഥ ജീവിതലക്ഷ്യം മറക്കാതെ മുന്നേറാൻ വേണ്ട ധാർമികബോധം എല്ലാവരിലും ഉണ്ടാവേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി അദ്ദേഹം സംസാരിച്ചു. ഉപഹാരങ്ങൾ നൽകി തൊഴിലാളികളെ ആദരിച്ചു. വർഷങ്ങൾക്ക് മുമ്പേ ഖത്തറിൽ തൊഴിൽ അന്വേഷിച്ചെത്തിയ വനിതകളായിരുന്നു പങ്കെടുത്തവരിൽ ഏറെയും. കുടുംബത്തിന്റെ മെച്ചപ്പെട്ട ജീവിതം ലക്ഷ്യമാക്കി കടൽകടന്നു വന്നവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ച് പരിചയപ്പെടുത്തി. ബബീന ബഷീർ പ്രാർഥന നിർവഹിച്ചു. ജനറൽ സെക്രട്ടറി സജ്ന ഇബ്രാഹിം സ്വാഗതം പറഞ്ഞു. റഫാത്ത് , സുബൈദ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. എക്സിക്യൂട്ടിവ് അംഗം സുനില അബ്ദുൽ ജബ്ബാർ നന്ദി രേഖപ്പെടുത്തി. വൈസ് പ്രസിഡന്റ് ത്വയ്യിബ അർഷദ് നിയന്ത്രിച്ചു. നസീമ എം, സബീല, ഷംല സിദ്ദിഖ്, താഹിറ, റൈഹാന, അമീന തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.