ദോഹ: ഖത്തർ നാഷണൽ കൺവെൻഷൻ സെൻററിൽ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഐ സി സി സംഘടിപ്പിച്ച ഭാരത് ഉത്സവിൽ 350ഓളം വരുന്ന കലാകാരന്മാർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള കലാ സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു. മഹാരാഷ്ട്ര ഫോക്ക് ഡാൻസ്, ബംഗാളി ഫെസ്റ്റിവൽ, ദേശഭക്തി പ്രകടനങ്ങൾ, ദീപാവലി, ദാണ്ഡ്യ ആഘോഷങ്ങൾ, ഹോളി, ഈദ്, പൊങ്കൽ, ക്രിസ്മസ്, ബൈസാഖി ആഘോഷങ്ങൾ, ലംബാഡി നൃത്തം, മംഗ്ലോരി നൃത്തം, ഗോവ കാർണിവൽ തുടങ്ങിയവയായിരുന്നു ഇന്ത്യയുടെ വൈവിധ്യം വിളിച്ചോതിയത്.
അതിഥികളും സന്ദർശകരുമായി 2500ലധികം പേരാണ് ഭാരത് ഉത്സവ് കാണുന്നതിനായി എത്തിയത്. ഇന്ത്യൻ അംബാസഡർ പി കുമരൻ മുഖ്യാതിഥിയായിരുന്നു. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ അംബാസഡർമാരും പരിപാടിയിൽ സംബന്ധിച്ചു. ഇന്ത്യൻ കൾച്ചറൽ സെൻറർ പ്രസിഡൻറ് മിലൻ അരുൺ, ജനറൽ സെക്രട്ടറി ജൂട്ടാസ് പോൾ എന്നിവർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.