ബെന്നി ദയാൽ, ജോനിത ‘ഇൻ ടു ദ ബ്ലൂസ്’ ഇന്ന്

ദോഹ: പ്രശസ്ത പിന്നണി ഗായകൻ ബെന്നി ദയാലും ജോനിത ഗാന്ധിയും ഒന്നിക്കുന്ന ‘ഇൻ ടു ദ ബ്ലൂസ്’ സീസൺ രണ്ട് സംഗീതനിശ വ്യാഴാഴ്ച രാത്രി ഏഴു മുതൽ ക്യൂ.എൻ.സി.സിയിൽ. നാലു വർഷത്തിൽ ഒരിക്കൽ മാത്രം വിരുന്നെത്തുന്ന ലീപ് ഇയർ ഡേ, ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് ആഘോഷമാക്കുന്നതിന്റെ ഭാഗമായാണ് ‘ഇൻ ടു ദ ബ്ലൂ’ സീസൺ വീണ്ടുമെത്തുന്നത്.

കഴിഞ്ഞ സംഗീത പരിപാടികളിൽനിന്ന് വ്യത്യസ്തമായി ആറു മണിക്കൂർ നീളുന്ന മ്യൂസിക് ഫെസ്റ്റിവൽ ഒരുക്കുകയാണ് ബെന്നി ദയാലും ഒപ്പം ഖത്തറിൽ തന്റെ ആദ്യ മ്യൂസിക്കൽ വിരുന്നുമായി എത്തുന്ന ഇൻഡോ കനേഡിയൻ ഗായിക ജോനിത ഗാന്ധിയും. ഷോയുടെ കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനുമായി 3313 0070 നമ്പറിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.

Tags:    
News Summary - Benny Dayal- Jonitha Into the Blues on thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.