വിസിറ്റ് ഖത്തർ സംഘടിപ്പിച്ച ചടങ്ങിൽ ഒളിമ്പിക്സ് മെഡൽ ജേതാവ് മുഅതസ് ബർഷിമിനെ ആദരിക്കുന്നു
ദോഹ: ഖത്തറിന്റെ ഒളിമ്പിക്സ് മെഡൽ ജേതാവ് മുഅതസ് ബർഷിമിന് ആദരവൊരുക്കി വിസിറ്റ് ഖത്തർ. പാരിസ് ഒളിമ്പിക്സ് ഹൈജംപിൽ വെങ്കലം നേടിയ ബർഷിം വിസിറ്റ് ഖത്തറിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ്. ടോക്യോ ഒളിമ്പിക്സിൽ സ്വർണവും, റിയോയിലും ലണ്ടൻ ഒളിമ്പിക്സിലും വെള്ളിമെഡലും നേടിയ ബർഷിം തുടർച്ചയായ നാലാം ഒളിമ്പിക്സിലാണ് മെഡൽ നേടുന്നത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി, വിസിറ്റ് ഖത്തർ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ എൻജി. അബ്ദുൽ അസീസ് അലി അൽ മൗലവി എന്നിവർ സൂപ്പർതാരത്തെ ആദരിച്ചു. ഖത്തർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ രാജ്യത്തെ വിവിധ ടൂറിസം പരിപാടികളുടെ പ്രചാരകൻ കൂടിയാണ് ബർഷിം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.