സുരക്ഷയും സമാധാനവും നിലനിര്‍ത്തുന്നതില്‍ ബി.ഡി.എഫി​െൻറ  കഴിവ് നിസ്തുലം –കിരീടാവകാശി 

മനാമ: രാജ്യത്ത് സുരക്ഷയും സമാധാനവൂം നിലനിര്‍ത്തുന്നതിലും അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിലും മേഖലയിലെ മെച്ചപ്പെട്ട സൈനിക ശക്തിയായി മാറുന്നതിനും ബഹ്‌റൈന്‍ ഡിഫന്‍സ് േഫാഴ്‌സിന് സാധിച്ചിട്ടുണ്ടെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ വ്യക്തമാക്കി. 
112 ാമത് അഹ്മദ് അല്‍ഫാതിഹ് സൈനിക യൂനിറ്റി​​​െൻറ പാസിങ് ഔട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ സാന്നിധ്യത്തിന്​ പകരമായാണ് അദ്ദേഹം പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കാനെത്തിയത്. രാജ്യം നേടിയ വികസനവും പുരോഗതിയും സമാധാനപൂര്‍ണമായ അന്തരീക്ഷത്തി​​​െൻറ ഫലമാണെന്നും ഉയര്‍ന്ന കഴിവുകള്‍ ആര്‍ജിച്ച് സുസജ്ജമായ രൂപത്തിലാണ് സൈന്യത്തി​​​െൻറ നിലനിൽപ്പെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനായി സേവനം ചെയ്യാനും ഏത് സാഹചര്യങ്ങള്‍ നേരിടാനും കെൽപ്പുള്ള ഒന്നായി മാറാന്‍ ബി.ഡി.എഫിന് സാധ്യമായിട്ടുണ്ട്. പാസിങ് ഔട്ട് പരേഡില്‍ അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു. കിരീടാവകാശിയെ ബി.ഡി.എഫ് കമാന്‍ഡര്‍ ഫീല്‍ഡ് മാര്‍ഷല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്മദ് ആല്‍ഖലീഫ, പ്രതിരോധ കാര്യ മന്ത്രി ലഫ്. ജനറല്‍ യൂസുഫ് ബിന്‍ അഹ്മദ് അൽ ജലാഹിമ, ചീഫ് ഓഫ് സ്​റ്റാഫ് മേജര്‍ ജനറല്‍ ദിയാബ് ബിന്‍ സഖര്‍ അന്നഈമി, റോയല്‍ ഗാര്‍ഡ് കമാന്‍ഡറും ഈസ സൈനിക കോളജ് അധിപനുമായ ബ്രിഗേഡിയര്‍ ജനറല്‍ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആൽ ഖലീഫ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ സൈനികര്‍ക്ക് അനുമോദനങ്ങള്‍ നേര്‍ന്ന അദ്ദേഹം കൂടുതല്‍ പരിശീലനങ്ങളിലുടെ മികച്ച സൈനികരായിത്തീരാനും തങ്ങളുടെ രാജ്യത്തി​​​െൻറ താല്‍പര്യങ്ങൾക്കനുസരിച്ച് ക്രിയാത്മകമായും ആത്മാര്‍ഥമായും പ്രവര്‍ത്തിക്കാനും ആഹ്വാനം ചെയ്തു. വിവിധ അറബ്-ജി.സി.സി രാജ്യങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സൈനികര്‍ക്കാണ് പരിശീലനം നല്‍കിയത്. ബി.ഡി.എഫ് കമാന്‍ഡറില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ സൈനികര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. 
 

Tags:    
News Summary - bahrin deffence force- bahrin gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.