പേൾ ഐലൻഡിലെ ജിയാർഡിനോയിലുള്ള ലുലു ഹൈപ്പർ മാർക്കറ്റിൽ ഖത്തറിലെ ആസ്ട്രേലിയൻ അംബാസഡർ ജോനാഥൻ മുയിറും ഭാര്യയും സംയുക്തമായി ‘ആസ്ട്രേലിയ വീക്ക് ഫെസ്റ്റിവൽ’ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ലുലു ഹൈപ്പർ മാർക്കറ്റിൽ ‘ആസ്ട്രേലിയ വീക്കി’ന് തുടക്കമായി. ആസ്ട്രേലിയൻ എംബസിയുടെ വാണിജ്യ വിഭാഗമായ ആസ്ട്രേഡുമായി സഹകരിച്ചാണ് പ്രദർശനം. മേഖലയിലെ മുഴുവൻ ഹൈപ്പർ മാർക്കറ്റുകളിലും ലുലു ഗ്രൂപ് ആസ്ട്രേലിയ വീക്ക് പ്രമോഷൻ സംഘടിപ്പിക്കുന്നുണ്ട്. ഖത്തരി വിപണിയിൽ 2018 മുതൽ ലുലു ഗ്രൂപ് ആസ്ട്രേലിയൻ ഉൽപന്നങ്ങളുടെ പ്രമോഷൻ ഒരുക്കുന്നു.
ഖത്തറിലെ ആസ്ട്രേലിയൻ അംബാസഡർ ജോനാഥൻ മുയിറും ഭാര്യയും സംയുക്തമായി പേൾ ഐലൻഡിലെ ജിയാർഡിനോയിലുള്ള ലുലു ഹൈപ്പർ മാർക്കറ്റിൽ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. മേഖലയിലെ എല്ലാ ലുലു ഹൈപ്പർ മാർക്കറ്റ് ഔട്ട്ലറ്റുകളിലും ഫെബ്രുവരി 11 വരെ ‘ആസ്ട്രേലിയ വീക്ക്’നടക്കും. ഉദ്ഘാടന ചടങ്ങിൽ ഖത്തർ ചേംബർ ഓഫ് കോമേഴ്സ് പ്രതിനിധി റെമി രോഹാനി, ബി.എൽ.ജെ വേൾഡ്വൈഡ് ചീഫ് എക്സിക്യൂട്ടിവ് ജസ്റ്റിൻ കെർസ്റ്റീവൻസ്, ആസ്ട്രേഡ് പ്രതിനിധി ഡയാന മോനിസ്, ഹിലാരി ബെയിൻബ്രൈഡ്, ലുലു ഗ്രൂപ് ഇന്റർനാഷനൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫ്, ആസ്ട്രേലിയൻ എംബസി ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
ലുലു ഗ്രൂപ് ആസ്ട്രേലിയൻ വീക്ക് സംഘടിപ്പിക്കുന്നത് സന്തോഷകരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അംബാസഡർ പറഞ്ഞു. മികച്ച നിലവാരവും ഗുണമേന്മയും നൂതനമായ ഉൽപാദന രീതികളും കാരണം ആസ്ട്രേലിയൻ ഭക്ഷണപാനീയ ഉൽപന്നങ്ങൾ ലോകമെമ്പാടും കുറ്റമറ്റ പ്രശസ്തി നേടിയിട്ടുണ്ട്. ബീഫ്, ആട്ടിൻ മാംസം സീഫുഡ്, ഒലിവ്, ചീസ് തുടങ്ങിയവയിലെ ആസ്ട്രേലിയൻ ഉൽപന്നങ്ങൾ ലോകത്തിലെ ഏറ്റവും മികച്ചവയാണ്.
ഖത്തറിൽ ആസ്ട്രേലിയൻ ഉൽപന്നങ്ങൾ പ്രചരിപ്പിക്കുന്നതിനാണ് ആസ്ട്രേലിയ വീക്ക് ഫെസ്റ്റിവൽ നടത്തുന്നതെന്ന് ലുലു ഗ്രൂപ് ഇന്റർനാഷനൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫ് പറഞ്ഞു. പ്രാദേശികമായി ഡിമാൻഡ് ഏറെ വർധിച്ചതിനെത്തുടർന്ന് ലുലു ഔട്ട്ലറ്റുകളിൽ ആസ്ട്രേലിയൻ ഉൽപന്നങ്ങൾ ഗണ്യമായി വർധിച്ചതായി അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.