പുതിയ പാസഞ്ചർ സ്​ക്രീനിങ് ചെക് പോയൻറ്

ഹമദ് വിമാനത്താവളത്തിൽ: അത്യാധുനിക പാസഞ്ചർ സ്​ക്രീനിങ് ചെക് പോയൻറ്

ദോഹ: പഞ്ചനക്ഷത്ര വിമാനത്താവളങ്ങളിലൊന്നായ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ അത്യാധുനിക സാങ്കേതികവിദ്യയോടു കൂടിയ പാസഞ്ചർ സ്​ക്രീനിങ് ചെക് പോയൻറ് സ്ഥാപിക്കുന്നു. സ്​മിത്ത്സ്​ ഡിറ്റക്​ഷൻസ്​ ഹൈ-സ്​കാൻ 6040 സി.ടി.ഐ എക്സ്​ സാങ്കേതികവിദ്യയാണ് വിമാനത്താവളത്തിൽ സ്ഥാപിക്കുന്നത്. മേഖലയിൽതന്നെ ഇത്തരത്തിൽ ഉന്നത സാങ്കേതികവിദ്യയോടു കൂടിയ യാത്ര പരിശോധന കേന്ദ്രം സ്ഥാപിക്കുന്ന ആദ്യ വിമാനത്താവളമായി ഹമദ് വിമാനത്താവളം അറിയപ്പെടും. കമ്പ്യൂട്ടഡ് ടോമോഗ്രഫി (സി.ടി) എക്സ്​റേ എന്ന സാങ്കേതികവിദ്യയിലൂടെയാണ് ബാഗേജുകളുടെ പരിശോധന.

ഉന്നത അന്താരാഷ്​ട്ര നിലവാരത്തിലുള്ള സുരക്ഷയാണ് ഇതിലൂടെ ഉറപ്പുവരുത്താനാകുക. കൂടാതെ, യാത്രക്കാർക്ക് പരിശോധന നടപടികളിലൂടെ മികച്ച അനുഭവം ലഭിക്കുകയും ചെയ്യും. സി.ടി ഗാൻട്രി വഴിയാണ് കാബിൻ ബാഗേജ് സ്​ക്രീനിങ് സംവിധാനം പ്രവർത്തിക്കുക. ഓരോ ബാഗിെൻറയും നൂറുകണക്കിന് ചിത്രങ്ങളെടുക്കാനും അതുവഴി യഥാസമയംതന്നെ ബാഗേജിെൻറ ത്രിമാന ചിത്രം നൽകാനും ഇതിനാകും. ബാഗിനുള്ളിലെ എല്ലാ വസ്​തുക്കളും കൃത്യമായി രേഖപ്പെടുത്താൻ ഇതിലൂടെ സാധിക്കും.

ഹാൻഡ് ബാഗേജിൽനിന്നും വൈദ്യുതോപകരണങ്ങൾ പുറത്തെടുക്കാതെതന്നെ പരിശോധന പൂർത്തിയാക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്നതിനാൽ തിരക്ക് പിടിച്ച യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകും. വിമാനത്താവളത്തിലെ ഓരോ പ്രവർത്തനങ്ങളും മികവുറ്റതാക്കുന്നതിൽ ഹമദ് രാജ്യാന്തര വിമാനത്താവളം എന്നും ഒന്നാമതാണെന്നും ഇതിലൂടെ യാത്രക്കാർക്ക് മികച്ച യാത്രാ അനുഭവം നൽകാനാകു​െന്നന്നും സുരക്ഷ വിഭാഗം വൈസ്​ പ്രസിഡൻറ് സഈദ് യൂസുഫ് അൽ സുലൈതി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.