ദോഹ: ഈ മാസം അവസാനം വരെ നീണ്ടുനിൽക്കുന്ന അസ്വാഖ് ഖത്തർ പ്രദർശനത്തിന് ആരംഭമായി. പ്രദർശനത്തിെൻറ ഉദ്ഘാടനവും ഉൽപാദകരായ കുടുംബങ്ങൾക്കുള്ള 2017ലെ അവാർഡ് പ്രഖ്യാപനവും ഭരണവികസന, തൊഴിൽ, സാമൂഹികകാര്യമന്ത്രാലയം നിർവഹിച്ചു. ചടങ്ങിൽ വിവിധ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത വ്യക്തിത്വങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്തു. സ്പോർട്സ് സോഷ്യൽ ആക്ടിവിറ്റീസ് സപ്പോർട്ട് ഫണ്ട്(ദാം) സംഘടിപ്പിക്കുന്ന പരിപാടിയിൽ മികച്ച ഉൽപാദക കുടുംബം, മികച്ച ഉൽപന്നം എന്നീ ഇനങ്ങളിലാണ് അവാർഡുകൾ പ്രഖ്യാപിക്കപ്പെട്ടത്. വിഷൻ 2030ലേക്കുള്ള പാതയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ചും മന്ത്രാലയത്തിെൻറ ആസൂത്രണപദ്ധതികൾക്കനുസൃതമായും ഖത്തർ സമൂഹത്തിെൻറ മാനുഷിക സാമൂഹിക വികസനം ലക്ഷ്യമാക്കിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് ചടങ്ങിൽ സംസാരിക്കവേ ഭരണവികസന, തൊഴിൽ സാമൂഹികകാര്യമന്ത്രി ഡോ. ഇസ്സ ബിൻ സഅദ് അൽ ജഫാലി അൽ നുഐമി വ്യക്തമാക്കി.
ദേശീയ വികസന കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്നതിന് വ്യക്തികളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും സർക്കാർ ഇതരസ്ഥാപനങ്ങളുടെയും ഒരുമിച്ചുള്ള പ്രവർത്തനത്തിെൻറ പ്രാധാന്യം ഉയർത്തിക്കാട്ടിയ മന്ത്രി ഡോ. ഇസ്സ അൽ നുഐമി, ഇത്തരം പ്രവർത്തനങ്ങൾ ഖത്തറിനെ സുസ്ഥിര വികസനം എത്തിപ്പിടിക്കുന്നതിന് സാധ്യമാക്കുമെന്നും അത് ഭാവി തലമുറയുടെ ഐശ്വര്യത്തിന് വഴിവെക്കുമെന്നും സൂചിപ്പിച്ചു.നാലാമത് അസ്വാഖ് പ്രദർശനത്തോടനുബന്ധിച്ച് മന്ത്രാലയം ആരംഭിച്ച മികച്ച ഉൽപാദക കുടുംബത്തിനും ഉൽപന്നത്തിനുമുള്ള അവാർഡ്, വീട് കേന്ദ്രീകൃതമായ പദ്ധതികൾക്കുള്ള പ്രചോദനമാകുമെന്നും ഉൽപാദനത്തിെൻറ പ്രധാന്യത്തെ സംബന്ധിച്ചുള്ള ബോധവൽകരണത്തിന് ഇടയാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഏപ്രിൽ മുപ്പത് വരെ നടക്കുന്ന നാലാമത് പ്രദർശനത്തിൽ വൈവിധ്യമാർന്ന ഉൽപന്നങ്ങളുമായി 80 കുടുംബങ്ങളാണ് പങ്കെടുക്കുന്നത്. കൈത്തൊഴിലുകളുമായി ബന്ധപ്പെട്ടും അതിെൻറ മാർക്കറ്റിംഗും സംബന്ധിച്ചുള്ള വിവിധ ശിൽപശാലകളും പ്രദർശനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.