ദോഹ: ആസ്റ്റർ വളണ്ടിയർ എന്ന സാമൂഹ്യ പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി നടത്തിയ ആസ്റ്റര്‍ ഡിഎം ഹെല്ത്ത്കെയറിെൻറ ‘ലെറ്റ്സ് ഡ്രിങ്ക്’ ബോധവൽകരണ പരിപാടി വൻവിജയം. ഖത്തറിലെ വിവിധ ഭാഗങ്ങളിലെ ലേബർ ക്യാമ്പുകൾ, ഷോപ്പുകൾ, കമ്പനികൾ, സംഘടനകൾ എന്നിവ കേ ന്ദ്രികരിച്ച് നടത്തിയ പരിപാടികൾക്കിടയിൽ നാൽപതിനായിരത്തിലധികം പോസ്റ്ററുകൾ വിതരണം ചെയ്തു. വേനൽ കാലത്ത് ധാരാളം വെള്ളം കുടിക്കേണ്ടതിെൻറ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി യാണ് ആസ്റ്റർ മൂന്ന് മാസം നീണ്ടുനിന്ന പരിപാടികൾ നടത്തിയത്. ഖത്തറിലെ വിവിധ ഭാഗങ്ങളിൽ നടന്ന പ രിപാടികളിൽ കഴിഞ്ഞ മൂന്നുമാസത്തിനിടെ മുപ്പതിനായിരം ആളുകൾ പങ്കെടുത്തു.
ഇത്രയധികം ആളുകൾക്ക് ബോധവത്കരണം നടത്താൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്ന് ആസ് റ്റര്‍ ഡിഎം ഹെല്ത്ത്കെയറിെൻറ ഖത്തറിലെ ചീഫ് എക്സിക്യുട്ടീവ് ഓഫിസര്‍ ഡോ. സമീര്‍ മൂപ്പന് പറഞ്ഞു. ഖത്തറിലെ ജനങ്ങൾക്കിടയിൽ വൃക്കയുമായി ബന്ധപ്പെട്ട രോഗങ്ങൾ വളരെ അധികമായി കണ്ടുവരുന്നതായി അടുത്തിടെ ഹമദ് ഹോസ്പിറ്റൽ നെഫ്രോളജി വിഭാഗം പരസ്യപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് പദ്ധതി നടത്തിയത്. കൃത്യമായ അളവിൽ വെള്ളം കുടിക്കാതിരിക്കുന്നത് വൃക്കകളുടെ പ്രവർത്തനത്തെ മാത്രമല്ല, ശരീ രത്തിെൻറ മറ്റു പ്രവർത്തനങ്ങൾക്കും ഭീഷണിയാണെന്ന് ഹിലാൽ ആസ്റ്റര്‍ മെഡിക്കല്‍ സെൻറര്‍ യൂറോളജി സ്റ്റായ ഡോ.ജോയ്.പി. ജോര്‍ജ് പറഞ്ഞു. ആസ്റ്റര്‍ ഡിഎം ഹെല്ത്ത്കെയറിെൻറ മുപ്പതാംവാര്ഷികത്തോട് അനുബന്ധിച്ച് 2017 ലാണ് ‘ആസ്റ്റര്‍ വളണ്ടിയര്‍’ എന്ന സാമൂഹ്യ പ്രതിബദ്ധത പരിപാടിക്ക് തുടക്കം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.